കല്‍പ്പറ്റ: ജില്ലയില്‍ ഫെയര്‍വേജസ് സംവിധാനം നടപ്പിലാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ഓര്ഗനൈസേഷന്, ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ് സംഘടനകളും യോഗത്തില്‍ സംബന്ധിച്ചു. ഫെയര്‍വേജസ് സംവിധാനം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. സ്വകാര്യ ബസ്സ് ജീവനക്കാരുടെ ബോണസ് 11000 രൂപയായി നിജപ്പെടുത്തി. ഇത് ഓണം, വിഷു, ക്രിസ്തുമസ് എന്നിങ്ങനെ 4000-4000-3000 ക്രമത്തില്‍ നല്‍കാനും ധാരണയായി.
പി.കെ.മുരളീധരന്, പി.കെ.അച്ചുതന്, സുരേഷ് ബാബു, പി.പി.ആലി, രജുകൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: