മാനന്തവാടി: വാര്‍ഡ് വികസനസമിതി, കുറുക്കന് മൂല പബ്ലിക് ലൈബ്രറി, കുടുംബശ്രീ, ശ്രേയസ്, ഡബ്ല്യുഎസ് എസ് കുറുക്കന്മൂല, ജിഎല്‍പി സ്കൂള്‍, സെന്റ് മേരീസ് സ്കൂള്‍, ഗവ.പിഎച്ച്സി എന്നിവയുടെ സംയുക്ത നേതൃത്വത്തിലുള്ള ഓണാഘോഷപരിപാടികള്‍ 31 മുതല്‍ സെപ്റ്റംബര്‍ രണ്ട്വരെ നടക്കും. 31ന് വൈകുന്നേരം നാല് മണിക്ക് കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ രണ്ട് വരെ പൂക്കള മത്സരം, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം 4.30 ആരംഭിക്കുന്ന സമാപന സമ്മേളനം ഒ.ആര്.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്.പ്രവീജ് മുഖ്യപ്രഭാഷണവും നടത്തും. ജേക്കബ് സെബാസ്റ്റ്യന്‍, എം.ടി. വര്‍ക്കി, എം.എം.ജോസഫ്, എന്‍.എ.ജേക്കബ്, ആലീസ് സിസില്‍, ആലീസ് ബാബു പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: