വടക്കഞ്ചേരി:ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കൈത്തറിയോട് കിടപിടിക്കുന്ന തനിമയും ഗുണമേന്മയും വിലക്കുറവുള്ള പാടൂര്‍ ഡബിള്മുണ്ടിന് ഊടും പാവും നെയ്യുകയാണ് പാടൂര്‍ ഡോ.ബി.ആര്.അംബേദ്കര്‍ പവര്‍ലൂം ഇന്സ്ട്രിയല് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍.
പതിനഞ്ചോളം പട്ടികജാതി തൊഴിലാളികളാണ് നാടന്‍ ഡബിള്‍മുണ്ടും കസവ് മുണ്ടും കാവി മുണ്ടുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.1998 ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.20 പവര്ലൂമുകളിലായി എട്ട് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് മുണ്ടുകള്‍ നിര്‍മ്മിക്കുന്നത്.
സംഘാംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതിയ്ക്കാണ് ഭരണച്ചുമതല.തമിഴ്നാട്ടിലെ സോമനൂരില്‍ നിന്ന് കോട്ടന്‍ നൂല് കൊണ്ടുവന്നാണ് നെയ്ത്ത്.ഒരുദിവസം ഇരുന്നൂറ് മുണ്ട് വരെ ഉല്പ്പാദിപ്പുക്കും. ഇടക്കിടെയുള്ള വൈദ്യുതി മുടക്കം ഇതിന് തടസ്സമാകാറുണ്ട്.
തുണിക്കടക്കാരും ഇതര നെയ്ത്ത് സ്ഥാപനങ്ങളുമാണ് പ്രധാനമായും മുണ്ട് വാങ്ങുന്നവര്‍.മതസ്ഥാപനങ്ങളും വ്യക്തികളും വസ്ത്രദാനത്തിനും മതപരമായ ചടങ്ങുകള്‍ക്കും ഓര്‍ഡര്‍ നല്‍കാറുണ്ട്. നാടന്‍ മുണ്ടിന്റെ തനിമയും ഗുണ നിലവാരവും കൈത്തറി മുണ്ടിനേക്കാള്‍ വിലക്കുറവുമാണ് ഓണ വിപണിയില്‍ പാടൂര്‍ മുണ്ടിനെ പ്രിയതരമാക്കുന്നത്.
വലിയ ലാഭനഷ്ടമില്ലാതെ പ്രവര്‍ത്തനം നടക്കുന്നതായിപ്രസിഡന്റ് വി.സ്വാമിനാഥന്, സെക്രട്ടറി സി.നടരാജന് പറഞ്ഞു.സംഘം അംഗങ്ങളായ പട്ടികജാതി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനാകുന്നതാണ് പ്രധാന നേട്ടമായി കരുതുന്നത്.കോട്ടന്‍ സാരി ഉല്‍പ്പാദനം ആരംഭിക്കുകയും പാടൂരിന്റെ സ്വന്തം ബ്രാന്റില്‍ ഡബിള്‍ മുണ്ട് വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: