നേരെ ചൊവ്വെ ഒന്നും നടക്കാത്തപ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ മലയാളികള്‍ക്കുള്ള കഴിവ് നാമൊക്കെ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവകകള്‍, തെരഞ്ഞെടുപ്പ് ചെലവ് തുടങ്ങിയവയെക്കുറിച്ചുള്ള രേഖകളൊക്കെ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. ഇതുപോലെതന്നെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് പലപ്പോഴും അനര്‍ഹര്‍ക്കാണ്.
യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടുപിടിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലവിലുള്ള സംവിധാനങ്ങളെല്ലാം പാടെ പരാജയപ്പെടുന്നു. ബാങ്കുകളില്നിന്നുപോലും വന്‍തുകകള്‍ പലപ്പോഴും അനര്ഹരാണല്ലോ വായ്പയിലൂടെ കൈക്കലാക്കുന്നത്. പല സാമൂഹ്യസേവന സംഘടനകളും സഹായമെത്തിക്കുന്നത് അനര്‍ഹമായ കൈകളിലേക്കാണ്.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ മൂന്നുവര്‍ഷത്തിലധികം റേഷന്‍കാര്‍ഡിനുവേണ്ടി കാത്തിരിക്കേണ്ടിവന്നു. മുന്‍ഗണനാ പട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹര്‍ കടന്നുകൂടിയതായി വാര്‍ത്ത. എപിഎല്‍, ബിപിഎല്‍ സംവിധാനം നടപ്പാക്കിയതുമുതല്‍ ഈ വിവാദം തുടങ്ങിയതാണ്. അന്ന് ആക്ഷേപങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. ഏതെങ്കിലും നിയമത്തിന്റെ ആനുകൂല്യം നേടി വരുമാനമുള്ള പലരും മുന്‍ഗണനാ പട്ടികയില്‍ എത്തിച്ചേര്‍ന്നു.
സ്വയം സാക്ഷ്യപ്പെടുത്തിയ സ്ഥിതിവിവരകണക്കുകളെക്കുറിച്ച് ഒരനേ്വഷണവുമുണ്ടായില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും റേഷന്കടക്കാര്ക്കുമൊക്കെ റേഷന്‍ വാങ്ങുന്നവരെപ്പറ്റി, അര്‍ഹതയുള്ളവരെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടല്ലോ. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിചാര്‍ജ്, ഗ്യാസ്, വാഹന രജിസ്ട്രേഷന് തുടങ്ങിയവയില്നിന്നുമൊക്കെ ഏറെക്കുറെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍വന്നപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി സുതാര്യമായല്ലൊ.
ചെറാട്ട് ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: