കൽപ്പറ്റ: വയനാട് ജില്ലയിലെ ഹോമിയോ മേഖലയിൽ ജോലി ചെയ്യുന്നവർ ചേർന്ന് സൊസൈറ്റി രൂപവൽക്കരിച്ചു.വയനാട് ഗവ: ഹോമിയോ എംപ്ലോയീസ് കോ-ഓർഡിനേഷൻ സൊസൈറ്റിയുടെ ആദ്യ ഓണാഘോഷം കൽപ്പറ്റയിൽ നടത്തി. പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ.സോമൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഒ.കെ.ജോണി മുഖ്യാതിഥിയായിരുന്നു.
സൊസൈറ്റി പ്രസിഡണ്ട് ഡോ: കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി പ്രോഗ്രാം ഹെഡ് ഫാ: ജസ്റ്റിൻ, വികാസ് പീഡിയ സ്റ്റേറ്റ് കോർഡിനേറ്റർ സി.വി.ഷിബു, ഏഷ്യ നെറ്റ് വയനാട് ബ്യൂറോ ചീഫ് ജെയ്സൺ മണിയങ്ങാട്, സൊസൈറ്റി സെക്രട്ടറി ഷിജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: