ഓണം എല്ലാ അര്‍ത്ഥത്തിലും സമൃദ്ധിയുടെ ആഘോഷമാണ്. വേഷവിധാനങ്ങളിലും ഇത് പ്രകടമാണ്. ഓണമടുക്കുമ്പോള്‍ ഓണക്കോടിയെക്കുറിച്ചും ചിന്തിക്കാതിരിക്കുവതെങ്ങനെ. എന്നാലും ഓണവിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് കസവ് വസ്ത്രങ്ങള്‍ തന്നെ. സെറ്റ്സാരിയും കസവുപാവാടയും ബ്ലൗസും കസവ് മുണ്ടും ഷര്‍ട്ടും എല്ലാം കാലമെത്രമാറിയാലും ഓണവിപണിയില്‍ പ്രിയങ്കരമാണ്.
സെറ്റ് സാരികളുടെ വ്യത്യസ്തയാണ് ഓണക്കാലത്ത് ശ്രദ്ധേയം. സെറ്റ് സാരികളില്‍ തീര്‍ക്കുന്ന പരമ്പരാഗത ചുവര്‍ചിത്ര രചനകളാണ് ആകര്‍ഷണീയമായ ഡിസൈനര്‍ സാരികളാക്കി മാറ്റുന്നത്. മയില്‍, കഥകളി, ആലില, ഓടക്കുഴല്‍, വള്ളംകളി തുടങ്ങി കേരളത്തനിമ വിളിച്ചോതുന്ന ചിത്രങ്ങളാണ് സെറ്റ് സാരികളില്‍ നിറയുന്നത്.
നിറങ്ങളാല്‍ സമൃദ്ധമാണെങ്കില്‍ പിന്നെ സാരിയുടെ മനോഹാരിതയെക്കുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള സാരികള്‍ക്കും പ്രിയമേറെ. സെറ്റുമുണ്ടുകളിലും ചുവര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളവയ്ക്കും ആവശ്യക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: