കഴിഞ്ഞദിവസം വരെ വാഹനങ്ങള്‍ ചീറിപ്പായുന്ന നല്ല റോഡായിരുന്നു. ഇപ്പോള്‍ ബോട്ടുകള്‍ ഓടുന്ന പുഴ. ഒറ്റ ദിവസംകൊണ്ട് അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഭവിച്ചത് അതാണ്. ഹാര്‍വികൊടുങ്കാറ്റിനുശേഷം ഇരമ്പിവന്ന മഴയില്‍ ഹൂസ്റ്റണില്‍ മുഴുവന്‍ വെള്ളത്തില്‍ നീന്തുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 210കിലോമീറ്റര്‍ വേഗതയില്‍ ഹാര്‍വി കൊടുങ്കാറ്റ് ടെക്സാസില്‍ വീശിയടിച്ചത്. ഇപ്പോള്‍ അതിന്റെ ശക്തികുറഞ്ഞിട്ടുണ്ട്. പക്ഷേ മഴ കനക്കുകയാണ്. ഇതുപോലെ മഴതുടര്‍ന്നാല്‍ ഹൂസ്റ്റണ്‍ നഗരംതന്നെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഞായറാഴ്ചയാണ് കൊള്ളപ്പിടിച്ച മഴ ഹൂസ്റ്റണ്‍ ശരിക്കും ആക്രമിച്ചത്. പതിറ്റാണ്ടിനുശേഷമാണ് മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയില്‍ ഇത്തരം കനത്തനാശം വിതയ്ക്കുന്നത്.
ഹൂസ്റ്റണെ ഒരുപകപോലെ ഹാര്‍വി ചുഴറ്റി എറിഞ്ഞു. അഞ്ചുപേര്‍ മരിച്ചു. നൂറോളംപേര്‍ക്കു പരിക്കുണ്ട്. നേരത്തേ തന്നെ അപായ സൂചനകളും സുരക്ഷാമുന്നറിയിപ്പുകളും ഉണ്ടായിരുന്നതുകൊണ്ടാവണം ഈ അപകടനിരക്ക് കൂടാതിരുന്നത്.
ഹെലികോപ്റ്ററുകളും ബോട്ടുകളും മറ്റുമായി ആയിരത്തോളംപേരെയാണ് വെള്ളപ്പൊക്കകെടുതിയില്നിന്നും രക്ഷിച്ചത്. വീടുകളും കെട്ടിടങ്ങളും മരങ്ങളുമൊക്കെനിലംപൊത്തിയിട്ടുണ്ട്. ശാന്തസുന്ദരമായികിടന്ന റോഡുകളും മൈതാനങ്ങളും വീടങ്കണങ്ങളും പെട്ടന്നാണ് വെള്ളപ്പൊക്കത്തിനടിയിലായത്. കടലിലേതുപോലെ പലയിടങ്ങളിലും തിരയടി. പലവീടുകളുടേയും കീഴ്നിലകള്‍ വെള്ളത്തിലാണ്.
നിരത്തുകള്‍ പുഴപോലെയായി നിരവധിവാഹനങ്ങള്‍ മുങ്ങിക്കിടക്കുകയാണ്.പലയിടത്തും മരങ്ങള്‍വീണ് തടസമുണ്ടായിട്ടുണ്ട്. അത്യാവശ്യസാധനങ്ങള്‍ വണ്ടിയിലേറ്റി രക്ഷപെടുന്ന കുടുംബങ്ങളെ എവിടേയും കാണാം. പ്രായമായവരും രോഗികളും കുട്ടികളുമാണ് കൂടുതല്‍ വിഷമിക്കുന്നത്.ഇതിനിടയില്‍ 200ളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
മനോഹരമായപേരുകളാണ് കൊടുങ്കാറ്റുകള്‍ക്ക്. ഐറിന്, കട്രീന, ഹാര്‍വി. പക്ഷേ പ്രകൃതം വളരെമോശം. 2005ല്‍ വന്‍ നാശമാണ് കട്രീന അമേരിക്കയില്‍ ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: