കല്‍പ്പറ്റ: പച്ചതേയിലയുടെ വില ഗണ്യമായി കുറഞ്ഞു. നീലഗിരി ജില്ലയില്‍ പതിനഞ്ച് സഹകരണ ഫാക്ടറികളും നൂറില്‍പ്പരം സ്വകാര്യ ഫാക്ടറികളുമാണുള്ളത്. ഇതില്‍ 25,000 ചെറുകിട കര്‍ഷകര്‍ അംഗങ്ങളാണ്. കുന്നൂര് ലേല കേന്ദ്രത്തില്‍ ലക്ഷക്കണക്കിന് കിലോ ചായപ്പൊടി കെട്ടിക്കിടക്കുകയാണ്.
മഞ്ചൂര്‍, ബിക്കട്ടി, കുന്താ, ഗൂഡല്ലൂര്‍ രണ്ടാംമൈല്‍ തുടങ്ങിയ സഹകരണ ഫാക്ടറികളില്‍ നിന്ന് പച്ചതേയിലക്ക് കിലോ ഒമ്പത് രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത്തലാര്‍, കിണ്ണകൊര, പന്തല്ലൂര്‍, ബിദര്‍ക്കാട് തുടങ്ങിയ സഹകരണ ഫാക്ടറികളില്‍ നിന്ന് കര്‍ഷകര്‍ക്ക് കിലോയ്ക്ക് എട്ട് രൂപയാണ് ലഭിക്കുന്നത്.
കൈകാട്ടി, എബ്ബനാട് തുടങ്ങിയ ഫാക്ടറികളില്‍ നിന്ന് കര്‍ഷകര്‍ക്ക് 7.50 രൂപയാണ് ലഭിക്കുന്നത്. തേയിലയുടെ ഉല്പാദനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും വില തകര്‍ച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: