വൈപ്പിന്‍: ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എളങ്കുന്നപ്പുഴ സ്കൂള്‍ ഗ്രൗണ്ടില്‍ വൈപ്പിന്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായി പഠനനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷനായി. വൈപ്പിന്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാതൃകാപരമായ കലാലയമായി മാറ്റുന്നതിനായി, പശ്ചാത്തലസൗകര്യം സംബന്ധിച്ച മാസ്റ്റര്‍ പ്ലാനും അക്കാദമിക് മാസ്റ്റര്‍പ്ലാനും ക്ലാസ്മുറികളില്‍ ആധുനിക സൗകര്യമൊരുക്കുന്നതിനായിട്ടുള്ള പ്ലാനും തയ്യാറാക്കും. കോളേജിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിഎസ് സി മാത്തമറ്റിക്സ്, ബികോം ടാക്സേഷന്‍ എന്നീ വിഷയങ്ങളാണ് കോളേജിനായി അനുവദിച്ചിരിക്കുന്നത്. എളങ്കുന്നപ്പുഴ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളും അനുബന്ധ സൗകര്യങ്ങളുമാണ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക.വൈപ്പിന്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയര്‍ത്തിയ വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഏഴാംവര്ഷ സമര്‍പ്പണം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ:ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. എസ്. ശര്‍മ എംഎല്‍എ, കെ.വി. തോമസ് എംപി, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മുന്‍ എംപി പി. രാജീവ്, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, ബിപിസിഎല്‍ കൊച്ചി റിഫൈനറി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി.എന്‍. നീലകണ്ഠന്, കൊച്ചിന് ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ എം ഡി വര്‍ഗ്ഗീസ,് ഡിപി വേള്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജിബു കുര്യന് ഇട്ടി, വെളിച്ചം പദ്ധതി കണ്‍വീനര്‍ സിഎ സന്തോഷ്, വൈസ് ചെയര്മാന് സിപ്പി പള്ളിപ്പുറം, പ്രൊഫസര്‍ കെ.എസ്. പുരുഷന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: