കുറുപ്പംപടി: മുടക്കുഴ പ്രളയക്കാട് ആര്‍എസ്എസ് ശാഖയ്ക്ക് നേരെയുണ്ടായ ആക്രമണം ശ്രീ ശങ്കര വിദ്യാനികേതന്‍ സ്കൂളിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാലയ സെക്രട്ടറി ടി.എന്‍. വിക്രമന് കുറുപ്പംപടി സിഐയ്ക്ക് പരാതി നല്കി. സിപിഎം നേതാക്കളും അനുയായികളുമാണ് സ്കൂളില്‍ നടന്നുവന്ന ആര്‍എസ്എസ് ശാഖയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് വിദ്യാലയ സെക്രട്ടറി പരാതിയില്‍ പറഞ്ഞു.ആര്‍എസ്എസ് താലൂക്ക് പ്രശിക്ഷണ്‍ വര്‍ഗ് നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ അക്രമികള്‍ സ്കൂള്‍ വരാന്തയില്‍ വച്ചിരുന്ന കസേരകള്‍ തല്ലിതകര്‍ത്തു. സ്കൂള്‍ വളപ്പിലും തൊട്ടടുത്തുള്ള മഹാദേവ ക്ഷേത്രവളപ്പിലും കെട്ടിയിരുന്ന കൊടിയും കൊടിക്കാലുകളും അക്രമികള്‍ ഒടിച്ച് കളഞ്ഞു. പരിപാടിയില്‍ പങ്കെടുത്തിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ചിലരെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവക്കുന്ന സിപിഎമ്മിന്റെ ശ്രമത്തെ തടയണമെന്നും സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധര്‍ ക്ഷേത്രവളപ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കിയതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രളയക്കാട് മഹാദേവക്ഷേത്ര ഭാരവാഹികളും കുറുപ്പംപടി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: