മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്രാ കടത്ത് സര്‍വ്വീസ് സ്വകാര്യ മേഖലയ്ക്ക് നല്ക്കാന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 15 കോടി രൂപ ചെലവഴിച്ച് കൊച്ചി നഗരസഭ നിര്‍മ്മിച്ച രണ്ട് ആധുനിക റോ-റോ ജങ്കാറുകളും ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച ഫോര്‍ട്ട് ക്വീന്‍ യാത്രാബോട്ടും സര്‍വ്വീസ് കൈമാറി നടത്താനാണ് നീക്കം. സ്വകാര്യ മേഖലയ്ക്ക് രഹസ്യകൈമാറ്റത്തിനുള്ള ഈ രാഷ്ട്രീയ നീക്കം വിവാദമായിരിക്കുകയാണ്.റോ- റോ ജങ്കാര്‍ സര്‍വ്വീസിന് കിന്‍കോ തയ്യാറണങ്കിലും ഇവര്‍ നല്കിയ ഉയര്‍ന്ന സേവനപ്രതിഫലത്തെക്കാള് കുറഞ്ഞ നിരക്ക് നല്‍കിയാണ് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ നടത്തുന്ന സ്വകാര്യ സര്‍വ്വീസ് കമ്പനി രംഗത്തിറങ്ങിയിരിക്കുന്നത്. കിന്‍കോയുടെ ഉയര്‍ന്നതുക രേഖപ്പെടുത്തിയത് കോണ്‍ഗ്രസ്സിന്റ ഉയര്‍ന്ന നേതാവിന്റെ സമ്മര്‍ദ്ദത്തിലാണന്ന് പറയുന്നു. ജങ്കാര്‍ – ബോട്ട് സര്‍വ്വീസുകള്‍ നടത്തുന്നതിന് അടിയന്തര സംവിധാനമൊരുക്കണമെന്ന കരാര്‍ വ്യവസ്ഥയുടെ മറവിലാണ് നഗരസഭാ നീക്കം.1994 വരെ അഴിമുഖ യാത്രാസര്‍വ്വീസ് നടത്തിയിരുന്നത് നഗരസഭ നേരിട്ടായിരുന്നു. തുടര്‍ന്നാണ് നഗരസഭ ബോട്ടുമായി സ്വകാര്യമേഖല സര്‍വ്വീസ് ഏറ്റെടുത്തത്. 21 വര്‍ഷമായിട്ടും ബോട്ട് മാറ്റാതെ ഉയര്‍ന്ന നിരക്കിടാക്കി സുരക്ഷിത യാത്രയൊരുക്കുന്നതിലിവര് ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ബോട്ട് യാത്രയ്ക്ക് അമിതനിരക്കിടക്കുമ്പോള് ജങ്കാര്‍ സര്‍വ്വീസില്‍ സ്പെഷ്യല്‍ നിരക്ക് ഇടാക്കിയും പരാതിയുയര്‍ത്തുന്നു. ബോട്ടപകട ദുരന്തത്തിന് ശേഷമുള്ള സമരങ്ങളിലെ പ്രതിഫലനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ നീക്കം നടത്താനുള്ള നഗരസഭയ്ക്കെതിരെ വിവിധ സംഘടനകള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. ആധുനിക ബോട്ട് – ജങ്കാര്‍ സര്‍വ്വീസുകള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള നീക്കം ജനങ്ങളില്‍ യാത്രാ ദുരിതവും യാത്രക്കാരില്‍ അധിക സാമ്പത്തിക ഭാരത്തിനുമിടയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: