തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് 31 മുതല്‍ സെപ്തംബര്‍ 3 വരെയുള്ളകാലയളവില്‍ നഗരത്തില്‍ അട്ടക്കുളങ്ങര മുതല്‍ വെട്ടിമുറിച്ച കോട്ടവരെയും, സെന്‍ട്രല്‍ തിയേറ്റര്‍റോഡിലും താല്‍ക്കാലിക തെരുവ് കച്ചവടത്തിനുള്ള സ്ഥലസൗകര്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 28, 29 തീയതികളില്‍ സ്വീകരിക്കുന്നതിന് മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭാ ഫോര്‍ട്ട് മേഖലാ ഓഫീസില്‍ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.
















