അറിയുക, മനുഷ്യനാണ് വലുത്- മതമല്ല. മതത്തെച്ചൊല്ലിയുള്ള വഴക്കുകളെല്ലാം പുറന്തോടിനുവേണ്ടിയുള്ളതാണ്. മതത്തിന്റെ ഉള്ളറിയുന്നവര്‍ മത്സരത്തിനൊന്നും പോവില്ല.
രാജ്യമല്ല, മതമാണ് ഞങ്ങള്‍ക്ക് വലുതെന്ന് ഒരു മുസ്ലിം പുരോഹിതനോ മറ്റോ പറഞ്ഞുകണ്ടു. എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായം അതാകണമെന്നില്ല.
ഈ രാജ്യം ഇങ്ങനെ അന്തസ്സായും സാമാധാനമായും സംസ്കാരമുള്ളതായും നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്ന് എല്ലാവരും ഒന്നുകൂടി അറിയുക. രാജ്യമുണ്ടെങ്കിലേ നമ്മളുള്ളൂ.
രാജ്യമല്ല, മതമാണ് വലുതെന്ന് പറയുന്നത് അമ്മയല്ല, ഭാര്യയാണ് എന്നെ സൃഷ്ടിച്ചത് എന്നുപറയുന്നതിന് തുല്യമാണ്. അമ്മയുണ്ടായതുകൊണ്ടല്ലേ ഭാര്യയ്ക്ക് പ്രസക്തിയുണ്ടായത്. ഇല്ലെങ്കില്‍ ‘താന്‍’ ഇല്ല എന്ന സത്യമെങ്കിലും മനസ്സിലാക്കുക.
എല്ലാവര്ക്കും സന്തോഷമായി ജീവിക്കാന്‍ വേണ്ടുവോളം ഉണ്ടിവിടെ. ഒരു മതവും മോശമല്ല. നല്ല കാര്യങ്ങള്‍ എല്ലാ മതത്തിലും എഴുതപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സ്വാര്‍ത്ഥതയും അറിവില്ലായ്മയും ഇടുങ്ങിയ മനഃസ്ഥിതിയുമാണ് എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള കുത്സിത പ്രവൃത്തികളെ തടുത്തേ മതിയാവൂ. നമുക്ക് പരസ്പരം ബഹുമാനിക്കാന്‍ പഠിക്കാം. പഠിച്ചേപറ്റൂ. ഇന്നലെവരെ പഠിച്ചില്ലെങ്കില്‍ ഇന്നുതന്നെ തുടങ്ങുക.
‘മാമ്പഴ’ത്തിന് അടികൂടി ചവിട്ടിപ്പീച്ചിക്കളയാതെ പങ്കുവച്ച്, തിന്ന് സന്തോഷിക്കാന്‍ പഠിക്കുക. എല്ലാറ്റിനെയും നശിപ്പിക്കലല്ല മിടുക്ക്. ഉള്ളതുകൊണ്ട് ഓണംപോലെ കഴിയാന്‍ പഠിക്കുക.
വി.കെ. മധുസൂദനന്, തിരൂര്‍, മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: