ഏറനാട്: മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഹൈടെക് ആക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പി.കെ ബഷീര്‍ എം എല്‍എയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കാവനൂര്‍ വില്ലേജ് ഓഫീസ് പൊതുജന പങ്കാളിത്തതോടെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച് ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കും മെച്ചപ്പെട്ട സൗകര്യമൊരുക്കി കുറ്റമറ്റ സേവനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മണ്ഡലത്തിലെ എട്ട് വില്ലേജുകള്‍ കൂടി ഈ മാതൃകയില്‍ നവീകരിക്കും. സിസിടിവി, എസി, ബയോമെട്രിക് അറ്റന്റന്‍സ്, ടിവി, വിവിധ സേവനങ്ങള്‍ക്ക് ഓഫീസിലെത്തുന്ന ആളുകള്‍ക്ക് ഇരിക്കാനാവശ്യമായ ഇരിപ്പിടം, രേഖകളുടെ ഓണ്ലൈന്വല്ക്കരണം, നികുതി അടക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഇതിനായി എട്ട് വില്ലേജുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം 12 ലക്ഷം രൂപ എം.എല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിക്കും. ജില്ലാ കളക്ടര്‍ അമിത് മീണ, ഡെപ്യൂട്ടി കളക്ടര്‍ ജെ. ഒ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: