വളാഞ്ചേരി: സദ്യയില്ലാതെ ഓണത്തെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷേ ഈ സദ്യ ഒരുക്കണമെങ്കില്‍ പച്ചക്കറി അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ വിലക്ക് പച്ചക്കറി വാങ്ങി സദ്യയുണ്ടാക്കിയാല്‍ അതിനൊരു രുചി ഉണ്ടാകില്ലെന്നുറപ്പാണ്. കാരണം പൊള്ളുന്ന വിലയാണ് പച്ചക്കറികള്‍ക്ക്. ഓണക്കാലത്തുള്ള ഈ വിലക്കയറ്റം കുറച്ച് വര്‍ഷങ്ങളായുള്ള പതിവാണ്.
ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും പച്ചക്കറി പഴം മാര്‍ക്കറ്റുകള്‍ തോന്നിയ തരത്തിലാണ് വില ഈടാക്കാറ്. ഇതിനൊരു ശൃംഖല തന്നെ ഇടനിലയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്സവ സീസണില്‍ കൊള്ളലാഭമാണ് ലഭിക്കുന്നതെന്ന് കച്ചവടക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
ഓണം വന്നതോടെ വിലകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്. 15 രൂപയുണ്ടായിരുന്ന സവോളക്ക് 36 രൂപയായി. ചെറിയ ഉള്ളി, തക്കാളി, പയര്‍, മുരിങ്ങക്കായ, വെണ്ടക്ക മുതലായ മുഴുവന്‍ സാധനങ്ങളും അത്തത്തിന് മുമ്പ് തന്നെ വില കൂട്ടിയാണ് വില്‍ക്കുന്നത്.
ചെറിയ തോതിലെങ്കിലുംപച്ചക്കറി ഗ്രാമപ്രദേശങ്ങളില്‍ കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും വില കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള ശക്തിയൊന്നും അതിനില്ല.
തിരുവോണമടുക്കുമ്പോഴേക്കും ഇനിയും വിലകള്‍ കൂടാനാണ് സാദ്ധ്യത. വിലക്കയറ്റത്തിന്റെ കാരണം മനസ്സിലാകാതെ ജനങ്ങള്‍ വന്‍വില നല്കുന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പഴമക്കാരുടെ ഉപദേശം.
പച്ചക്കറി വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മലയാളിയുടെ പൊന്നോണം കറുത്തുപോകുമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: