മലപ്പുറം: ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണവും മോഷണങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലക്ക് മാത്രമായി സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയമിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ജില്ലയിലെ ഹിന്ദുക്കളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. മതിവികാരം സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
















