വള്ളിക്കോട്: ചെറിയ സിനിമകളുടെ ഓണപൂക്കളമൊരുക്കി വള്ളിക്കോട് ഹ്രസ്വചിത്ര മത്സരത്തിന് തുടക്കമായി. കവി കടമ്മനിട്ട രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മേള സംവിധായകനും നടനുമായ എം.ബി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. കെ. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം. രണ്ടിന് ‘യുവാക്കളും സിനിമയും’ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ മാധ്യമ പ്രവര്‍ത്തകരായ ഏബ്രഹാം മാത്യു, അരുണ്‍ എഴുത്തച്ഛന്, വിനോദ് ഇളകൊള്ളൂര്‍, ചലച്ചിത്രതാരം ചേര്‍ത്തല ജയന്, ഛായാഗ്രാഹകന്‍ ജെമിന് ജോം അയ്യനേത്ത് എന്നിവര്‍ പങ്കെടുക്കും. 3.30ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും സംവിധായകന് ആദി ബാലകൃഷ്ണന് നിര്‍വഹിക്കും. സാഹിത്യകാരന് കൈപ്പട്ടൂര്‍ തങ്കച്ചന് അധ്യക്ഷത വഹിക്കും. ചലച്ചിത്ര നിര്‍മാതാവ് എന്‍. മീരാന്‍ അലി മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് പുരസ്കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: