പന്തളം: കുരമ്പാലയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി.എസ്. സ്മാരക പാര്‍ട്ടി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ പന്തളത്തു വ്യാപകമായി അക്രമം നടത്തിയ സിപിഎം ജനങ്ങളോടു മാപ്പു പറയണമെന്ന് പന്തളം ബിജെപി നഗരസഭാ സമിതി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടി ക്രിമിനലുകളാണ് ഓഫീസ് ആക്രമണത്തിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ബോദ്ധ്യമായതോടെ കേസെടുക്കാതെയും അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാതെയും യാഥാര്‍ത്ഥ്യം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനായി അക്രമത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് കള്ളപ്രചാരണം നടത്തിയാണ് സിപിഎം വ്യാപകമായി അക്രമങ്ങള്‍ നടത്തിയത്. സ്വതന്ത്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചനയ്ക്കു പിന്നിലുള്ള നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്സുഭാഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ബിന്ദു വിനോദ്, അരുണ്‍കുമാര്‍, മനോജ് കുമാര്‍, ബിനുകുമാര്‍, ഐഡിയല്‍ ശ്രീകുമാര്‍, അജയന്, തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: