തിരുവല്ല: പ്രഥമ ആദിപമ്പവരട്ടാര്‍ ജലോത്സവത്തിനുള്ള ജനകീയ സമതി രൂപീകരിച്ചു. അഞ്ച് വര്‍ഷം മുന്‍പ് ആദിപമ്പവരട്ടാര്‍ പുനഃരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലത്ത് ആവേശത്തോടെ ചര്‍ച്ചചെയ്ത വിഷയമാണ് ജലോത്സവം. നദിവീണ്ടെടുക്കുന്നതതോടൊപ്പം ജലോത്സവവും തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങള്‍ ഏറ്റെടുത്ത ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റംഉാക്കിയത് പൂര്‍വ്വ പമ്പയിലാണ്. നദീമുഖം തുറക്കുകയും വഞ്ചപ്പോട്ടില് കടവ് പൊളിച്ച് ഒഴുക്കിനു തടസ്സമുള്ള മണ്‍പുറ്റുകളും തിട്ടകളും നീക്കം ചെയ്തതില്‍ വെച്ച് സുഗമമായ ഒഴുക്കിനൊപ്പം ജലവിതാനം ഉയരുകയും ചെയ്തു. ഈ പുനഃജ്ജീവനമാണ് പ്രചോദനമായത്. നദീ പുനഃജ്ജീവനത്തിലെ പോലെതന്നെ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്വ്വപമ്പയില് ഉായിരുന്ന ജലോത്സവം വീെടുക്കുവാനാണ് ഇരവപേരൂര്‍ ഗ്രാപഞ്ചായത്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സാംസ്ക്കാരിക മേഖലയിലെ ഇടപെടല്‍ എന്നനിലയ്ക്ക് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പണം കെണ്ടെത്തിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. പ്രചരണ പരിപാടിയും സംഘാടനവും ജനകീയ കമ്മറ്റികള്‍ ഏറ്റെടുക്കും. പ്രാഥമിക ആലോചന എന്നനിലയില്‍ പഞ്ചായത്തിലെ മൂന്ന് പള്ളയോടങ്ങളുടെ ചുമതലക്കാരെ പങ്കെടുപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ ചേര്ന്നആലോചന യോഗത്തില്‍ ആണ് ജലോത്സവം ഇത്തവണതന്നെ സംഘടിപ്പിക്കണം എന്ന ആവശ്യം പള്ളയോടകരക്കാര് മുന്നോട്ട് വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: