വെച്ചുച്ചിറ: അര നൂറ്റാണ്ടിലധികം പഴക്കമുള്ള വെച്ചുച്ചിറ കൂത്താട്ടുകുളം ജംഗഷനിലെ അപകടാവസ്ഥയിലായ പാലം പുതുക്കി പണിയണമെന്ന് ബിജെപി വെച്ചുച്ചിറ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നതും, ശബരിമല പെരുനാട് സമാന്തര പാത കൂടിയായ ഈ റോഡിലെ പാലം പുതുക്കി പണിയണമെന്ന് ബിജെപി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. പാലവും കലുങ്കും റോഡുകളും തകര്‍ന്നതോടെ വാഹനയാത്രക്കാരും കടുത്ത ആശങ്കയിലാണ്. ഇരു മുന്നണികളും മാറി മറി ഭരിച്ച പഞ്ചായത്തില്‍ വികസനമെന്നത് ജനങ്ങള്‍ക്ക് സ്വപ്നം മാത്രമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സിപിഎം പിന്തുണയോടെ കേരളകോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയതോടെ രാഷ്ട്രീയ അനിശ്ചിതത്വവും വെച്ചുച്ചിറ പഞ്ചായത്തിന്റെ വികസനത്തെ ബാധിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. റാന്നി എംഎല്‍എ രാജു എബ്രഹാമിന്റെ മണ്ഡലത്തിലെ വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെ വികസനം അട്ടിമറിക്കുന്നതിനെതിരെ ഇന്ന് 11 മണിക്ക് കൂത്താട്ടുകുളം റോഡ് ഉപരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ന് നടക്കുന്ന റോഡ് ഉപരോധം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. എസ. ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്പി.എസ് രവീന്ദ്രന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: