കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്തെത്തുന്ന വിഷപ്പച്ചക്കറികള്‍ തടയാന്‍ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനാ സ്ക്വാഡുകളെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കൃഷിവകുപ്പ് സെക്രട്ടറി പരിശോധന ഫലപ്രദമായി നടക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശം നല്കി. ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും കൃഷിവകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: