പത്തനംതിട്ട: പള്ളിയോട സേവാസംഘവും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റും തപസ്യാ കലാസാഹിത്യവേദിയും ചേര്‍ന്നൊരുക്കുന്ന ആറന്മുള പൈതൃകോത്സവം 29 മുതല്‍ നടക്കും. ഇതിന്റെ ഭാഗമായി പള്ളിയോട കരകളില്‍ സെപ്റ്റംബര്‍ ഒന്നുവരെ ജ്യോതി പ്രയാണം ഉണ്ടായിരിക്കും.
29 ന് രാവിലെ 8.30ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്നും ഭദ്രദീപം ഏറ്റുവാങ്ങും. അക്കീരമണ്‍ കാളിദാസ ഭട്ടതിരി ജ്യോതിപ്രായണം ഉദ്ഘാടനം ചെയ്യും. പത്തുമണിക്ക് ഇടനാട് കരയില്‍ എത്തുന്ന ജ്യോതി പ്രയാണം തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലെ 18 കരകളിലെ സ്വീകരണത്തിനുശേഷം രാത്രി എട്ടിന് മുതവഴി കരയില്‍ സമാപിക്കും.
കിഴക്കന്‍ മേഖലയിലെ ജ്യോതി പ്രായാണം 30ന് രാവിലെ 9ന് കോഴഞ്ചേരി കരയില്‍ തുടങ്ങി 15 പള്ളിയോട കരകളിലൂടെ വൈകിട്ട് 6ന് നെടുംമ്പ്രയാര്‍ കരയില്‍ സമാപിക്കും.
മധ്യമേഖലയിലെ ജ്യോതി പ്രയാണം 31ന് രാവിലെ 9ന് മല്ലപ്പുഴശേരി കരയില്‍ തുടങ്ങി 19 കരകളിലെ സ്വീകരണം പൂര്‍ത്തീകരിച്ച് ഇടശേരിമല കിഴക്ക് കരയില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് ഘോഷയാത്രയോടെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിക്കും.
സെപ്റ്റംബര്‍ ഒന്നിന് ആറന്മുള കിഴക്കെ നടയിലുള്ള പൈതൃകോത്സവ വേദിയില്‍ രാവിലെ 9ന് സോപാന സംഗീതത്തോടെ ഓണ വരവേല്‍പ്പ് ആരംഭിക്കും. രാവിലെ 10 മുതല്‍ പള്ളിയോട കരയിലെ കുട്ടികളുടെ വഞ്ചിപ്പാട് മത്സരവും ഉച്ചകഴിഞ്ഞ് 2 മുതല്‍ തിരുവാതിരകളി മത്സരവും നടക്കും. വൈകിട്ട് 5ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന പൈതൃക സംഗമം വീണാജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഓണസന്ദേശം നല്‍കും. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന് പൈതൃക സന്ദേശം നല്‍കും.
ചലച്ചിത്രതാരം വിജി തമ്പി സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് വൈകിട്ട് 7 മുതല്‍ തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന കലാസന്ധ്യ നടക്കും.
പത്രസമ്മേളനത്തില്‍ പൈതൃകോത്സവംരക്ഷാധികാരി അജയകുമാര്‍ പുല്ലാട്, ജനറല്‍ കണ്ടവീനര് ് കെ.പി.സോമന്, കണ്‍വീനര്‍മാരായ സുരേഷ്കുമാര്‍, ശരത്കുമാര് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: