കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചോതി അളവ് ഇന്ന് രാവിലെ നടക്കും. രാവിലെ ശ്രീബലി എഴുന്നള്ളത്തിന് ശേഷം ദേവസ്വം അധികൃതരുടെയും ക്ഷേത്ര കൈസ്ഥാനീയരുടെയും നേതൃത്വത്തിലാണ് ചോതി അളവ് നടക്കുന്നത്.
കാട്ടൂര്‍ മഠത്തിലേക്ക് 48 പറ നെല്ലും കണ്ണങ്ങാട്ട്, കടവന്ത്ര, നാരങ്ങാനം എന്നീ മഠങ്ങളിലേക്ക് ഓരോ പറ നെല്ല് വീതവുമാണ് അളക്കുന്നത്. കാട്ടൂര്‍ മഠത്തിലെത്തിക്കുന്ന നെല്ല് കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഉരലില്‍ക്കുത്തി അരിയാക്കിയെടുക്കും. ഈ അരിയാണ് തിരുവോണത്തോണിയില്‍ പാര്‍ഥസാരഥിക്ക് തിരുവോണ സദ്യ ഒരുക്കാന്‍ ആറന്മുളയിലെത്തിക്കുന്നത്.
ആറന്മുള ക്ഷേത്രത്തിന്റെ അധീനതയിലുള്ള കരകളില്‍ ഓണക്കാലത്ത് നെല്ലും മറ്റ് ധാന്യങ്ങളും വിതരണം ചെയ്തിരുന്നത് ക്ഷേത്രത്തിന്റെ ഊരാണ്മ അവകാശമുളള്ള ഒന്‍പത് കുടുംബങ്ങളായിരുന്നു. ചിങ്ങമാസത്തിലെ ഓണത്തിന് മുന്‍പുള്ള ചോതിനാളില്‍ നടത്തിയിരുന്ന നെല്ലളവാണ് ചോതി അളവ് എന്നറിയപ്പെടുന്നത്. ഇപ്പോഴും ക്ഷേത്രത്തിന്റെ ഊരാണ്മ അവകാശികളാണ് ചോതി അളവ് നടത്തുന്നത്. ആചാരപ്പെരുമയോടെ എല്ലാ വര്‍ഷവും പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ചോതി അളവ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: