Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നീലത്തിമിംഗലവും കൊമ്പന്‍ സ്രാവുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 06:03 pm IST
in Varadyam

നീലത്തിമിംഗലം കടലിലെ ഏറ്റവും വലിയ ജീവി, കൊമ്പനാനയെ പോലും വിഴുങ്ങാന്‍ ശേഷി. അവന്റെ വായില്‍പ്പെട്ടാല്‍ പിന്നെ രക്ഷയില്ല. അവന്റെ പേരിലുള്ള കംപ്യൂട്ടര്‍ കളിയുടെ കഥയും മറിച്ചല്ല, പെട്ടാല്‍ അടിപ്പെട്ടതുതന്നെ. കഥാന്ത്യം ആത്മഹത്യ.

ബ്ലൂവെയില്‍ ഗെയിം എന്ന ഓണ്‍ലൈന്‍ കളിയുടെ കാര്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായില്ല. പക്ഷെ ഇതൊരു കളിയല്ലെന്ന് പോലീസും ഐടി വിദഗ്‌ദ്ധരും പറയുന്നു. കാരണം ഗയിം നമുക്ക് ഓണ്‍ലൈനില്‍ കളിക്കാം. അത്യാവശ്യം ഡൗണ്‍ലോഡ് ചെയ്യാം. പ്ലേസ്റ്റോറില്‍ പരതി യുക്തംപോലെ കണ്ടുപിടിക്കുകയും ചെയ്യാം. പക്ഷേ ബ്ലൂവെയിലിന്റെ കഥ അങ്ങനെയല്ല. ലോകത്തിന്റെ ഏതോമൂലയില്‍ പതിയിരിക്കുന്ന ഒരു ഡിജിറ്റല്‍ വില്ലന്‍ നിശ്ചിതമായ ചില സോഷ്യല്‍ ഗ്രൂപ്പുകളിലൂടെ നിങ്ങളെ കളിയിലേക്ക് ക്ഷണിക്കുന്നു.

വളരെ ആവേശകരമാണ് കളി, ആദ്യം ആത്മവിശ്വാസത്തിന്റെ തോത് ഉയര്‍ത്തും. വെറും അന്‍പത് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. പക്ഷേ പകുതി തീരുമ്പോഴേക്കും കളിക്കാരന്‍ ആ റഫറിയുടെ അടിമയാവും. എന്തുപറഞ്ഞാലും അനുസരിക്കും. ഏത് വേണ്ടാതീനവും പ്രവര്‍ത്തിക്കും. ഒടുവില്‍ അന്‍പതാമത്തെ ദൗത്യം അഥവാ ടാസ്‌കിന്റെ രൂപത്തിലെത്തുക ‘മരണവാറന്റ്’

ശരിയായ അര്‍ത്ഥത്തില്‍ ബ്ലൂവെയില്‍ ഗെയിം ഒരു ഗെയിമല്ല. പക്ഷേ പലരാജ്യങ്ങളിലും നടക്കുന്നുണ്ട്. ഈ മരണക്കളി ബ്ലൂവെയില്‍ എന്നാല്‍ നീലത്തിമിംഗലം എന്നല്ലത്രെ കളിയുണ്ടാക്കിയവരുടെ പക്ഷം. മറിച്ച് സ്വയം മരണം തേടി തീരത്തടിയുന്ന ബ്ലീയ്ഡ് വെയില്‍ എന്നതാണ് അവരുദ്ദേശിക്കുന്ന അര്‍ത്ഥം. അക്കാര്യം അവര്‍ നല്‍കുന്ന 50 ടാസ്‌കുകളില്‍ നിന്നുതന്നെ നമുക്കറിയാനാവും. ക്യൂറേറ്റര്‍ നല്‍കുന്ന നിശ്ചിത വാക്യം സ്വന്തം കയ്യിലെ തൊലിയില്‍ കത്തികൊണ്ട് കോറിയിടുകയെന്നതാണ് തുടക്കം. രാവിലെ 4.30ന് എണീറ്റ് ഭീകര സിനിമയുടെ വീഡിയോ കാണുന്നതും സ്വന്തം കയ്യില്‍ നെടുനീളത്തില്‍ മുറിവുണ്ടാക്കുന്നതുമൊക്കെ ആദ്യ ഭാഗത്തെ ദൗത്യങ്ങള്‍. തിമിംഗലത്തിന്റെ രൂപം കൈത്തണ്ടയില്‍ കോറിയിടുന്നത് 11-ാമത്തെ ദൗത്യം. മുറിവുണ്ടാക്കുന്നത് 14-ാമത്തെയും. അപ്പപ്പോള്‍ കിട്ടുന്ന രഹസ്യദൗത്യമാണ് 25-ാമത്തെ ടാസ്‌ക്. അവസാനത്തേത് സ്വയം മരണംവരിക്കുന്നതും.

മനസ്സിന് തീരെ ശക്തിയില്ലാത്തവരും ഏകാന്തതയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുമായ കുട്ടികളും യുവാക്കളുമാണ് ബ്ലൂവെയില്‍ ആരാച്ചാരന്മാരുടെ കുരുക്കില്‍ പതിക്കുക. മാതാപിതാക്കളുടെ സ്‌നേഹവും കരുതലും കിട്ടാതെവന്നവരും സമൂഹത്തില്‍ ഒന്നും നേടാനാവില്ലന്ന വിശ്വാസത്തില്‍ തകര്‍ന്നവരുമൊക്കെ ഈ മരണക്കളിയുടെ കുരുക്കില്‍ വീഴും. അതുകൊണ്ടാണ് സ്വന്തം കുട്ടികളുമായി തുറന്ന് സംസാരിക്കാനും സ്‌നേഹം പകര്‍ന്നു കൊടുക്കാനും മാതാപിതാക്കളോട് മനഃശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്. കുട്ടികള്‍ പെട്ടന്ന് മൗനികളാകുന്നതും കംപ്യൂട്ടറുമായി ഏകാന്തതയില്‍ ഏറെ നേരം സല്ലപിക്കുന്നതും ശ്രദ്ധിക്കണമെന്നും അതിനാലാണ് വിദഗ്ധര്‍ പറയുന്നത്. മരണക്കളികള്‍ നടത്തുന്ന ലിങ്കുകള്‍ ഒഴിവാക്കാന്‍ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതുകൊണ്ട് മാത്രം പോരെന്ന സാരം.

ഇന്ത്യയില്‍ ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട കഥകള്‍ കേട്ടുതുടങ്ങിയത് അടുത്തയിടെയാണ്. നിഗൂഢസാഹചര്യങ്ങളില്‍ കുട്ടികളെ കാണാതായതും അവര്‍ ആത്മഹത്യചെയ്യുന്നതുമൊക്കെ ഗെയിമുമായി ബന്ധപ്പെട്ടാണെന്ന ആരോപണം വന്നതും ഈയിടെതന്നെ. പക്ഷേ ബ്ലൂവെയില്‍ ഗെയിമിന്റെ ജന്മദേശമായ റഷ്യയില്‍ ആദ്യ ത്തെ കളിമരണം റിപ്പോര്‍ട്ട് ചെയ്തത് 2015ല്‍. സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മനശ്ശാസ്ത്ര വിദ്യാര്‍ത്ഥി ഫിലിപ് ബുഡ്രകിന്‍ ആണ് ഈ കളിയുടെ ജനയിതാവ്.

കളികൊണ്ടുവന്നതിന് അയാള്‍ പറഞ്ഞ കാരണം ഇതത്രെ. സമൂഹം ശുദ്ധീകരിക്കാന്‍ ഗുണമേന്മയില്ലാത്തവരെ ആത്മഹത്യയിലുടെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യം. ചുരുങ്ങിയത് 16 പെണ്‍കുട്ടികളുടെയെങ്കിലും ദുരൂഹമായ മരണത്തിന് ഉത്തരവാദിയെന്നാരോപിച്ച് സര്‍ക്കാര്‍ ഇയാളെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ ക്രെസ്റ്റി ജയിലില്‍ അടച്ചു. ഈ സംഭവം റഷ്യന്‍ സമൂഹത്തില്‍ വമ്പന്‍ ധാര്‍മിക പരിഭ്രാന്തിക്കാണ് വഴിതെളിയിച്ചത്. തുടര്‍ന്ന് ആത്മഹത്യാ ആനുകൂല ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടതിനെതിരെയും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിനെതിരെയും റഷ്യന്‍ സര്‍ക്കാര്‍ കര്‍ക്കശ നിയമം കൊണ്ടുവന്നു.

ബ്ലൂവെയില്‍ ഗയിമില്‍ കളിയാശാനായ ക്യൂറേറ്ററാണ് അധികാരി. അയാള്‍ നിര്‍ദ്ദേശിക്കുന്ന ഓരോ ക്രൂരകൃത്യവും പൂര്‍ത്തിയാക്കിയശേഷം മൊബൈലില്‍ ചിത്രമെടുത്ത് പരിശോധനയ്‌ക്ക് അയച്ചു കൊടുക്കണമെന്നതാണ് നിബന്ധന. നീലത്തിമിംഗലത്തിന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും ബാങ്ക് തട്ടിപ്പുകള്‍ നടത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും തക്കംപാര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ കള്ളന്മാരും കളിക്കുപിന്നിലുണ്ടെന്നാണ് വാര്‍ത്ത. കള്ളന്മാര്‍ക്കുപുറമെ മനോരോഗികളുമുണ്ട് ഡിജിറ്റല്‍ ലോകത്ത് സ്വയം ശ്വാസംമുട്ടിച്ച് മരണം വരിക്കാന്‍ പ്രേരിപ്പിക്കുന്ന ചോക്കിംഗ് ഗെയിം, സമൂഹത്തില്‍ നാണം കെടുത്തി പീഡിപ്പിക്കുന്ന സൈബര്‍ ബുള്ളിയിങ്ങ് ഇങ്ങനെ അത്തരക്കാരുടെ വികൃതികള്‍ നീളുന്നു. അത്തരക്കാരില്‍ നിന്ന് ഡിജിറ്റല്‍ ഭ്രാന്തന്മാരെ രക്ഷിക്കുന്നതിന് പിങ്ക് വെയില്‍ തുടങ്ങി ഒട്ടേറെ ബദല്‍ സഹായ സോഷ്യല്‍ ഗ്രൂപ്പുകളും സൈബര്‍ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ കുഞ്ഞങ്ങളെ ഇത്തരം ചതിക്കുഴികളില്‍ നിന്നു രക്ഷിക്കാന്‍ നമുക്ക് ചെയ്യാവുന്നതിനാണ്. കുട്ടികളുടെ മനസ്സുപഠിക്കുക, ഇവരുമായി സംവദിക്കുക, അവര്‍ക്ക് സ്‌നേഹം പകര്‍ന്നുകൊടുക്കുക, അവര്‍ക്ക് നല്ല ചങ്ങാതിമാരുണ്ടെന്ന് ഉറപ്പാക്കുക, സര്‍വ്വോപരി സന്തോഷഭരിതമായ കുടുംബാന്തരീക്ഷം ഉറപ്പാക്കുക. എങ്കില്‍ പേരന്റല്‍ കണ്‍ട്രോള്‍ സോഫ്ട്‌വെയര്‍ ഘടിപ്പിച്ച കംപ്യൂട്ടറോ, ഡിപ്രഷന് ചികിത്സ നല്‍കുന്ന മനശാസ്ത്രജ്ഞാനോ നമുക്ക് വേണ്ടിവരില്ല. കുട്ടിയുടെ പഠനമുറിയില്‍ ചാരപ്പണിയെടുക്കേണ്ടിയും വരില്ല.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.