ഭീകരതയ്ക്കെതിരെ യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ പക്ഷേ നിരപരാധികളായ കുട്ടികളുടെ മരണം വര്ധിക്കുന്നുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളാണ്.
അല്‍ഖ്വയ്ദ, ഐ എസ് തുടങ്ങിയ ഭീകര സംഘങ്ങള്‍ക്കു നല്ല വളക്കൂറുള്ള യമന്‍ സാമ്പത്തീക ക്ളേശത്താലും പകര്‍ച്ചവ്യാധികളാലും നട്ടംതിരിയുമ്പോഴാണ് സൗദിയുടെ നേതൃത്വത്തില്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ആകാശയുദ്ധംവഴി ഭീകരതയെ നേരിടുന്നത്. അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവും ദരിദ്രരാഷ്ട്രമായ യമന്‍ സത്യത്തില്‍ ഇത്തരം യുദ്ധക്കെടുതി വിളിച്ചു വരുത്തുകയായിരുന്നു.
അവിടെ തിടംവെച്ചു വളര്‍ന്നുകൊണ്ടിരുന്ന ഭീകരതയെ അടിച്ചമര്‍ത്താന്‍ കഴിയാതെപോയതിന്റെ ദുരന്തമാണിപ്പോള്‍ അനുഭവിക്കുന്നത്.കഴിഞ്ഞ ചിലവര്ഷങ്ങള്ക്കിടയില് യമനിലെ അസ്ഥിരത കാരണം 30ലക്ഷം പൗരന്മാരാണ് രാജ്യംവിട്ടത്. ദിവസവും ഇത്തരം കൊഴിഞ്ഞുപോക്കുണ്ട്. അതിനിടയിലാണ് കോളറമൂലം രണ്ടായിരംപേര് മരണമടഞ്ഞത്. അതിലും കുട്ടികളാണ് കൂടുതല്‍. മൂന്നുമാസംകൊണ്ട് 5ലക്ഷംപേര്‍ക്കാണ് കോളറപിടിപെട്ടത്.
ഭീകരതയെ തുടച്ചുനീക്കാന്‍വേണ്ടി നടത്തുന്ന യുദ്ധത്തില്‍ സ്ക്കൂളുകളും ആശുപത്രികളും കൂടുതലായി ആക്രമിക്കപ്പെടുന്നുണ്ട്. ഇവിടേയും ഏറെമരിക്കുന്നത് കുട്ടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: