കൊച്ചി: വനിതാ ഗൈനക്കോളജി വിദഗ്ദ്ധരുടെ സമ്മേളനത്തിന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തുടക്കം. ഐ.എം.എ കേരള മദ്ധ്യമേഖല പ്രസിഡന്റ് ഡോ. ജിസ്സി ജോര്‍ജ് കുര്യന് ഉത്ഘാടനം നിര്‍വഹിച്ചു.
സ്ത്രീകള്‍ പറയാതെയും, അവഗണിക്കപ്പെട്ടും, ചികിത്സ തേടാതെയും അനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങളും, അസുഖങ്ങളും സ്ത്രീകളുടെ മാത്രം പ്രശ്നമായി കാണുന്ന സാമൂഹികാവസ്ഥ മാറേണ്ടതുണ്ടെന്ന് ഡോ. ജിസ്സി പറഞ്ഞു.
ഇന്ത്യയുടെ പകുതി ജനസംഖ്യ സ്ത്രീകളാണെന്നിരിക്കെ അവരുടെ ശാരീരികക്ഷമതയെയും പ്രവര്‍ത്തന മികവിനെയും സാരമായി ബാധിക്കുന്ന രോഗങ്ങള്‍ രാജ്യത്തിന്റെ രോഗാവസ്ഥയെയാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഡോ. ഊര്‍മിള സോമന്, ഫാ. സെബാസ്റ്റിന് കളപുരയ്ക്കല്‍, ഡോ. ഗ്രേസി തോമസ്, ഡോ. ഊര്‍മിള സോമന്, ഡോ. മേരിക്കുട്ടി ഇല്ലിക്കല്‍, ഡോ. എലിസബത്ത് ജേക്കബ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഒന്നാം ദിവസം 3ഡി ഇമേജിങ്ങ് സഹായത്തോടുകൂടിയുള്ള നിരവധി ശസ്ത്രക്രിയകളും അവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളും സെമിനാറുകളും നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: