മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ഡാമിലെ ചോര്‍ച്ച പൂര്‍ണമായും തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടിയെടുത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കേരള ഡാം സേഫ്റ്റി അതോററ്റിചെയര്മാന് സി.എന്‍.രാമചന്ദ്രന് നായര്‍ പറഞ്ഞു.
അറ്റകുറ്റപണികള്‍ നടക്കുന്ന കാഞ്ഞിരപ്പുഴ ഡാമില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു പ്രതികരണം.ഡാമിന്റെ ചോര്ച്ചയടക്കുകയെന്നതാണ് പ്രധാന ജോലി.
ഇതുവരെ ചെയ്ത ഗ്രൗട്ടിംഗ് ശരിയായില്ലെന്നും ഗ്രൗട്ടിംഗ് ചെയ്തത് അടര്‍ന്ന് താഴെ ഗാലറിയിലേക്ക് വീണതായും അദ്ദേഹംചൂണ്ടിക്കാട്ടി. ഗ്രൗട്ടിംഗ് കനംകൂട്ടി ഒഴിച്ചാല്‍ മാത്രമേ ഡ്രില്‍ചെയ്ത് ദ്വാരങ്ങളില്‍ ഉറച്ചുനില്ക്കുകയുള്ളൂ. എന്നാല്‍ ഗ്രൗട്ടിംഗിന്റെ കെമിക്കലുകള്‍ കനംകുറച്ചതുകാരണമാണ് ഗാലറിയിലേക്ക് ഒഴുകിയതെന്നും അദ്ദേഹം പറഞ്ഞു.
ഡാമിലെചോര്ച്ച ഇതുവരെയും നിന്നിട്ടില്ല.ഗ്രൗട്ടിംഗിന്റെ പണിപൂര്‍ത്തിയായ ശേഷം വെള്ളത്തിന്റെ മര്‍ദ്ദം കൂടിയാല്‍ മാത്രമേ ചോര്‍ച്ചയുണ്ടോയെന്ന് കണ്ടെത്തുവാന്കഴിയൂ. നിലവില്‍ ഗ്രൗട്ടിംഗ്ഒഴിക്കുന്നത് രസമൊഴിക്കുന്നതുപോലെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത്തരത്തിലുള്ള പണിതുടര്‍ന്നാല്‍ ഡാമിന്റെ സുരക്ഷക്കു ഭീഷണിയാവും.മറ്റുള്ള ഡാമുകളെ അപേക്ഷിച്ച് കാഞ്ഞിരപ്പുഴഡാമില് എന്നും വെള്ളമുണ്ടാവാറുണ്ട്.
നല്ലരീതിയില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ അവാര്‍ഡ് ഉള്‍പ്പെടെ മറ്റു ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ പ്രസ്തുത കമ്പനിക്ക് നല്കാന് ശിപാര്‍ശ ചെയര്മാന് വ്യക്തമാക്കി.
കാഞ്ഞിരപ്പുഴഡാമിന്റെ അറ്റകുറ്റപ്പണിക്കായി ലോകബാങ്കിന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ 15 കോടിരൂപയാണ് അനുവദിച്ചത്. എന്നാല്‍ ചോര്‍ച്ച തുടര്‍ന്നാല്‍ കോണ്‍ട്രാക്ടറെ ഡീഗ്രേഡ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ജൂണ്‍ ഒന്നിനാണ് അറ്റകുറ്റപണികള്‍ക്കായി ഡാം തുറന്നത്.എന്നാല്‍ ഡാംതുറന്നുവിട്ടല്ല അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത്. ഡാമിന്റെ ചോര്‍ച്ച നിര്‍ത്തുവാനുള്ള ഗ്രൗട്ടിംഗ് 75 ശതമാനം പൂര്‍ത്തിയായെന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥരുടെ വാദം.എന്നാല്‍ പിന്നെ എങ്ങിനെയാണ്പരിശോധനയില് ചോര്‍ച്ച കണ്ടെതെന്ന് ചെയര്മാന് ചോദിച്ചു.പണിപൂര്‍ത്തിയായ ശേഷം സപ്തംബറില്‍ വീണ്ടും പരിശോധനക്കെത്തുമെന്നും അദ്ദേഹംഅറിയിച്ചു.
പ്രോജക്ട് ഒന്നിലെ ചീഫ് എഞ്ചിനിയര്‍ ടി.ജി.സെന്‍, ഐആര്‍ഡിപി ചീഫ് എഞ്ചിനിയര്‍ ബാലന്, വി.ഷണ്മുഖന്, മെക്കാനിക്കല്‍ ചീഫ് എഞ്ചിനിയര്‍ വി.എസ്.ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: