അരിയല്ലൂര്‍: യുവമോര്‍ച്ച നേതാവിനെ വധിക്കാന്‍ ശ്രമിച്ച നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. യുവമോര്‍ച്ച അരിയല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി എം.കെ.സനലിന് നേരെയാണ് 2017 ഫെബ്രുവരി രണ്ടിന് ആക്രമണമുണ്ടായത്.
രവിമംഗലം ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പൊക്കടവത്ത് സുര്‍ജിത്ത്, കളത്തില്‍ നൗഷാദ്, കൊല്ലച്ചാട്ടില്‍ ദിപ്ഷി, മംഗലശ്ശേരി അഖില്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
















