പരപ്പനങ്ങാടി: കൂടികാഴ്ചക്ക് പത്രത്തില്‍ വാര്‍ത്ത നല്കി ഉദ്യാഗാര്‍ത്ഥികളെ കബളിപ്പിച്ച ആനപ്പടി ഗവ.എല്‍പി സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ദിവസവേതനാടിസ്ഥാനത്തില്‍ അഭിമുഖം 21ന് രാവിലെ നടത്തുമെന്നായിരുന്ന പത്രവാര്‍ത്ത. അത് വിശ്വസിച്ച് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയപ്പോള്‍ 14ന് അഭിമുഖം നടത്തി അദ്ധ്യാപകരെ നിയമിച്ചുയെന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. സ്കൂള്‍ അധികൃതരും പിടിഎ, മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് അവരുടെ ആളുകളെ തിരുകി കേറ്റാന്‍ നടത്തിയ ശ്രമമാണെന്ന് ബിജെപി ആരോപിച്ചു. അസി.വിദ്യാഭ്യാസ ഓഫീസര്‍ക്ക് മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: