പന്തളം: യുവതിയെയും മക്കളെയും ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുന്നതായി പരാതി. മെഴുവേലി പാപ്പാരേത്തു വീട്ടില്‍ ജോയിസ് മെറ്റില്‍ഡയെയും മക്കളെയും ഭര്‍ത്താവ് സുധിന്ദേവ്, സഹോദരന് ഷൈന്‍ദേവ്, ഭാര്യ രമാ ഷൈന്‍, സുധിന്ദേവിന്റെ മാതാവ് പാവനാംഗി എന്നിവര്‍ ക്രൂരമായി പീഡിപ്പിക്കുന്നതായി പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സുലോചന എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പന്തളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ജോലിചെയ്തിരുന്ന സുധിന്‍ 15 വര്‍ഷം മുമ്പ് അവിടത്തുകാരിയായയ ജോയിസിനെ വിവാഹം കഴിച്ചെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ജോലി മതിയാക്കി സുധിന്‍ ഇപ്പോള്‍ നാട്ടിലാണ് താമസം. ഇതിനിടെ ഇവരെ ക്രൂരമായി പീഡിപ്പിക്കുന്നെന്നാണ് പരാതി. ജോയിസിനും മക്കള്‍ക്കും സുരക്ഷിതമായി കഴിയാന്‍ സാഹചര്യം ഒരുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: