തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റ് നേതൃത്വത്തിലുള്ള കണ്ണശ ദിനാചരണപരിപാടികള്‍ 28, 30, 31 തിയതികളില്‍ നടക്കും. 28ന് രാവിലെ 9.30ന് കടപ്ര കണ്ണശസ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന അഖില കേരള ചിത്രരചനാ മത്സരം ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന് ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എ ലോപ്പസ് അദ്ധ്യക്ഷനാകും. സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം പ്രൊഫ. ജി. രാജശേഖരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. 30ന് രാവിലെ 10ന് നിരണം കണ്ണശ സ്മാരക മന്ദിരത്തിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കണ്ണശ കവിതാലാപനവും നടക്കും.
31ന് പകല്‍ 2.30ന് കടപ്ര കണ്ണശസ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ചേരുന്ന സാംസ്കാരിക സമ്മേളനവും പുരസ്ക്കാര സമര്‍പ്പണവും മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എ ലോപ്പസ് അധ്യക്ഷനാകും. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രതിഭയ്ക്കുള്ള കണ്ണശ്ശ പുരസ്ക്കാരം പ്രൊഫ. എം.കെ.സാനുവിന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് പ്രൊഫ. ജി. രാജശേഖരന്‍നായര്‍ സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് പ്രഭാഷണം നടത്തും.
കവി എന്‍. പ്രഭാവര്‍മ്മ കണ്ണശ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. കെ. അനന്തഗോപന്‍ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ട്രസ്റ്റ് സെക്രട്ടറി എം.പി.ഗോപാലകൃഷ്ണന്, ട്രഷറര്‍ പ്രൊഫ. കെ.വി.സുരേന്ദ്രനാഥ്, പ്രൊഫ.വര്‍ഗീസ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: