ഇഷ്ട വാഹനം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജിഎസ്ടി ലോട്ടറിയടിച്ചെന്നു വേണമെങ്കില്‍ പറയാം. ജിഎസ്ടി വന്നതോടെ ഓരോ മോഡലിന്റേയും വിലകളില്‍ കുറവു വന്നിട്ടുണ്ട്. ഹാച്ച് ബാക്കുകളിലെ ഡിസ്കൗണ്ട് ഓഫറുകള്‍ ഇങ്ങനെ
ഫോക്സ്വാഗണ് പോളോ- 65,000 രൂപ വരെ ലാഭിക്കാം
പ്രീമിയം ഇന്റീരിയറായ ഫോക്സ്വാഗന്റെ ഏറ്റവും ചെറിയ മോഡലായ പോളൊയ്ക്ക് ശക്തമായ 65,000 രൂപയുടെ ഡിസ്കൗണ്ടാണുളളത്. പോളോയുടെ ജിടി വേരിയന്റുകള്‍ക്ക് ഡിസ്കൗണ്ടില്ല. മറ്റാനുകൂല്യങ്ങള്‍ ഡീലറെ ആശ്രയിച്ചിരിക്കും
നിസ്സാന്‍ മൈക്ര- 55,000 രൂപ വരെ ലാഭിക്കാം
അടുത്തിടെ ബ്ലാക്ക് ഇന്റീരിയറും പുതിയ സ്റ്റീയറിംഗ് വീലും നല്കി നിസ്സാന്‍ മൈക്രയെ പരിഷ്കരിച്ചിരുന്നു.
ഹോണ്ട ജാസ്സ്- 45,000 രൂപ വരെ ലാഭിക്കാം
ഹോണ്ട ജാസിന്റെ രണ്ട് എഞ്ചിന് ഓപ്ഷനുകള്ക്കാട് ഓഫര്‍. ഡിസ്കൗണ്ടും ആനുകൂല്യങ്ങളും മിക്ക ഡീലര്‍ഷിപ്പുകളിലും എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.
ഹ്യൂണ്ടായ് ഐ 20- 35,000 രൂപ വരെ ലാഭിക്കാം
പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ ഹ്യുണ്ടായ് ഹാച്ച്ബാക്ക് ലഭ്യമാണ്. ചിലയിടങ്ങളില്‍ ഡീലര്‍മാര്‍ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
(കടപ്പാട്- ഓട്ടോ കാര്‍ ഇന്ത്യ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: