കൊച്ചി: ആദിവാസി മേഖലയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും കുട്ടികളുടെ പഠന – പഠനേതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സര്‍വശിക്ഷാ അഭിയാനു കീഴില്‍ ജില്ലയില്‍ ഊരുവിദ്യാകേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തനം തുടങ്ങുന്നു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ഊരുവിദ്യാകേന്ദ്രത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം നിര്‍വഹിക്കും. ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ‘രണ്ടാംവീട്’ എന്ന നിലയില്‍ പഠനത്തിനും പഠനേതര പ്രവര്‍ത്തനത്തിനും സഹായിക്കാന്‍ കഴിയുന്ന കേന്ദ്രമായി മാറുക എന്നതാണ് ‘ഊരുവിദ്യാകേന്ദ്രം’ എന്ന പദ്ധതിയിലൂടെ സര്‍വ്വശിക്ഷാ അഭിയാന് ലക്ഷ്യം വയ്ക്കുന്നത്.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: