കോഴഞ്ചേരി: അഷ്ടമി രോഹിണി വള്ളസദ്യയ്ക്കുള്ള വിഭവ സമാഹരണം സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുമെന്ന് അഷ്ടമിരോഹിണി വള്ളസദ്യയുടെ പ്രത്യേക കമ്മിറ്റി കണ്‍വീനറായ വി വിശ്വനാഥ പിള്ള അറിയിച്ചു.
എല്ലാവര്‍ഷവും മുഴുവന്‍ പള്ളിയോട കരകളില്‍ നിന്നും അഷ്ടമിരോഹിണിക്കായി വിഭവങ്ങള്‍ വഴിപാടായി സമര്‍പ്പിക്കാറുണ്ട്. ഓരോരുത്തരുടെയും വിളകളാണ് സാധാരണയായി വിഭവസമാഹരണത്തിന്റെ ഭാഗമായി അതാത് കരകളില്‍ സമര്‍പ്പിക്കുന്നത്. അരി, ഇതര പച്ചക്കറികള്‍, നാളികേരം തുടങ്ങി സമൂഹസദ്യയ്ക്കാവശ്യമായ വിഭവങ്ങളെല്ലാം ഭക്തര്‍ സമര്‍പ്പിക്കാറുണ്ട്.
അതാത് കരനാഥന്മാര് വിഭവങ്ങള്‍ സമാഹരിച്ച് മേഖലാതലത്തില്‍ ശേഖരിച്ചാണ് ആറന്മുളയിലെത്തിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11 മുതല്‍ കിഴക്കന്‍മേഖല, മദ്ധ്യമേഖല, പടിഞ്ഞാറന്‍ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളിലായി വിഭവസമാഹരണം ആരംഭിക്കും. വിഭവ സമര്‍പ്പണത്തിന് പുറമേ ഒരു പള്ളിയോടത്തിന് അഷ്ടമിരോഹിണിനാളില്‍ വഴിപാട് സമര്‍പ്പിക്കുന്നതിന് 15000 രൂപയുടെ പ്രത്യേക വള്ളസദ്യക്കൂപ്പണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരം രൂപമുതല്‍ വഴിപാട് കൂപ്പണുകള്‍ വള്ളസദ്യ നിര്‍വ്വഹണ സമിതിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: