പന്തളം: നിത്യേനയുള്ള അപ്രതീക്ഷിത വൈദ്യുതി മുടക്കം പന്തളത്തെ ജനങ്ങളെ പൊറുതി മുട്ടിക്കുന്നു. വൈദ്യുതി മുടക്കം വ്യാപാരികളെയും വലയ്ക്കുകയാണ്.
പന്തളത്ത് വൈദ്യുതി മുടങ്ങാന്‍ കാറ്റും മഴയും വേണമെന്നില്ല. പകലെന്നോ രാത്രിയെന്നോ വ്യത്യാസവുമില്ല. ദിവസവും നാലും അഞ്ചും പ്രാവശ്യമാണ് വൈദ്യുതി മുടങ്ങുന്നത്. പോയാല്‍ പിന്നെ അര മണിക്കൂറും, ഒരു മണിക്കൂറും, ചിലപ്പോള്‍ മണിക്കൂറുകളും കഴിഞ്ഞാല്‍ വൈദ്യുതി എത്തുക.
തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ കൊതുകകളും വര്‍ദ്ധിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങുമ്പോള്‍ കൊതുകിനെ തുരത്താനുള്ള ലിക്വിഡ് ഉപയോഗിക്കാനോ ഫാന്‍ പ്രവര്‍ത്തിപ്പിക്കാനോ കഴിയാത്തതിനാല്‍ രാത്രിയില്‍ കൊതുകുകടി കാരണം നാട്ടുകാര്‍ക്ക് ഉറക്കവും നഷ്ടപ്പെടുകയാണ്.
ജനറേറ്റര്‍ ഉപയോഗിക്കുന്നതിനാല്‍ വന്‍കിട വ്യാപാരികള്‍ക്കു വലിയ പ്രശ്നമില്ലെങ്കിലും ചെറുകിട കച്ചവടക്കാരുടെ കാര്യം ഏറെ കഷ്ടമാണ്.
ഇത്തരക്കാര്‍ മിക്കവരും കവര്‍പാല്‍, തൈര് തുടങ്ങി എപ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട സാധനങ്ങളുടെ കച്ചവടം നടത്തുന്നവരാണ്.
മണിക്കൂറുകളോളം നീണ്ടുനിലക്കുന്ന വൈദ്യുതി മുടക്കം കാരണം മിക്ക ദിവസങ്ങളിലും ഇത്തരം സാധനങ്ങള്‍ ഉപയോഗശൂന്യമാകുന്നത് പതിവാണ്. ഇതോടെ തുച്ഛമായി കിട്ടേണ്ട ലാഭത്തോടൊപ്പം മുടക്കു മുതലും നഷടപ്പെടുകയാണ്.
പലരും ബാങ്കുകളില്‍ നിന്നും മറ്റും ലോണെടുത്താണ് ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങിയതും മുന്നോട്ടു കൊണ്ടുപോകുന്നതും. അത്തരക്കാര്‍ക്ക് ലോണ്‍ തിരിച്ചടവിനും വൈദ്യുതിമുടക്കം തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: