പാലക്കാട്:രജതജൂബിലി പിന്നിടുന്ന ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ ഈവര്‍ഷത്തെ വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ചുള്ള നിമജ്ജന മഹാശോഭയാത്ര 26ന് നടക്കും. വിനായക ചതുര്‍ഥിദിനമായ ഇന്ന് രാവിലെ ആറിന് ഗണപതിഹോമം, രുദ്രാഭിഷേകം, പ്രസാദവിതരണം, എട്ടിന് ഗോപൂജ, പത്തിന് ഗണേശനാമ സങ്കീര്‍ത്തനം, തുടര്‍ന്ന് ഗണേശവിഗ്രഹ രഥപ്രയാണം. വൈകുന്നേരം 6.30 മുതല്‍ സന്പ്രദായ ഭജന, രാത്രി 9.30ന് മഹാദീപാരാധന, തുടര്‍ന്ന് പ്രസാദവിതരണം, രാത്രി 8.30 മുതല്‍ സന്പ്രദായ ഭജന.
നാളെ രാവിലെ ആറിന് ഗണപതിഹോമം, ഒമ്പതിന് ആനയൂട്ട്, 11.30ന് ഉച്ചപൂജ, തുടര്‍ന്നു നിമഞ്ജന മഹാശോഭായാത്ര മൂത്താന്തറ കാച്ചനാംകുളം ശ്രീ കണ്ണകി ഭഗവതിക്ഷേത്ര മൈതാനിയില്‍നിന്നും തുടങ്ങും. വൈകുന്നേരം അഞ്ചിന് അയോധ്യാസംഗമവേദി ചിന്മയ തപോവനത്തില്‍ രാജ്യസഭാ എംപി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് താലൂക്ക് ഗണേശോല്‍സവ സമിതി സംഘടിപ്പിക്കുന്ന നിമജ്ജന മഹാശോഭാ യാത്ര ഒരു മണിക്ക് നെല്ലിപ്പുഴ വിവേകാനന്ദ നഗറില്‍ സംഗമിക്കും. തുടര്‍ന്ന് കുന്തിപ്പുഴ ബൈപ്പാസ് വഴി അരകുര്‍ശ്ശി ആറാട്ടുകടവിലെത്തി നിമജ്ജനം ചെയ്യും. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, തച്ചനാട്ടുകര, കരിമ്പുഴ, കാരാകുര്‍ശ്ശി, അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറിലേറെ സ്ഥലങ്ങളില്‍ നിന്ന് ഗണേശ വിഗ്രഹങ്ങളുമായുള്ള ശോഭായാത്രകള്‍ നെല്ലിപ്പുഴയില്‍ എത്തും. എല്ലാ ശോഭായാത്രകളും എത്തിയ ശേഷം രണ്ട് മണിക്ക് മഹാശോഭായാത്രയായാണ് നെല്ലിപ്പുഴയില്‍ നിന്ന് പുറപ്പെടും.
കല്ലടിക്കോട്:അഞ്ച് പഞ്ചായത്തുകളില്‍നിന്നുള്ള ഗണേശ വിഗ്രഹ ശോഭയാത്രാ സംഗമവും നിമജ്ജനവും കല്ലടിക്കോട് നടക്കും. കരിമ്പ, തച്ചമ്പാറ, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നായി അറുപത് ഗണേശ വിഗ്രഹ ശോഭയാത്രകളാണ് വൈകിട്ട് മൂന്നിന് കല്ലടിക്കോട് ദീപാ കവലയില്‍ സംഗമിക്കുക. തുടര്‍ന്ന് മഹാ ശോഭയാത്രയായി തുപ്പനാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തി പുഴയില്‍ നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: