വടക്കഞ്ചേരി:ക്ലീന്‍ സിറ്റി പദ്ധതിക്ക് തുടക്കമിട്ടിട്ടും വടക്കഞ്ചേരിയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നു. മാലിന്യ മുക്തമായ നാട് എന്ന് ലക്ഷ്യം വച്ചാണ് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ സിറ്റി പദ്ധതിക്ക് തുടക്കമിട്ടത്.
എന്നാല്‍ ഇപ്പോഴും ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യ നിക്ഷേപം തുടരുന്ന നിലയിലാണ്. വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് മുന്‍പിലാണ് പ്രധാനമായും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്. ജനവാസ മേഖലയാണ് ഈ പ്രദേശം. ദിനംപ്രതി നിരവധി ആള്‍ക്കാരാണ് ഇവിടെ മാലിന്യങ്ങള്‍ കവറിലാക്കിക്കൊണ്ട് വന്ന് തള്ളുന്നത്.
പുലര്‍വേളകളിലും മറ്റു സമയത്തുമാണ് പലരും മാലിന്യം കൊണ്ട് വന്ന് നിക്ഷേപിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതില്‍ പച്ചറി മാലിന്യങ്ങളും, അറലുശാലകളിലെ മാലിന്യങ്ങളും, മത്സ്യ മാര്‍ക്കറ്റുകളിലെ മാലിന്യങ്ങളും ഉള്‍പ്പെടുന്നു. ഇവയൊക്കെ വലിയ വാഹനങ്ങളില്‍ എത്തുന്ന സംഘങ്ങളാണ് ഇവിടെ കൊണ്ട് തള്ളുന്നത്. ഇത്തരത്തില്‍ ഈ പ്രദേശത്ത് കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥയിലാണ്. ഇത് പ്രദേശവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ഏറെ ദുരിതം ഉണ്ടാക്കുന്നു. മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ തെരുവ്നായ് ശല്യം രൂക്ഷമാണ്. ഇവിടുത്തെ മാലിന്യങ്ങള്‍ ഭക്ഷിച്ചാണ് തെരുനായ്ക്കള്‍ ജീവിക്കുന്നത്.
തെരുവുനായ്ക്കള്‍ കൂട്ടംകൂടി പ്രദേശത്ത് വിഹരിക്കുന്നത് മൂലം കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ സിറ്റി പദ്ധതി ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റും അറിയിപ്പ് നല്കി മാലിന്യ ശേഖരണത്തിന്റെ രീതികളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തിയിരുന്നു.
എന്നിട്ടും ഈ മേഖലകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പോകുന്ന മേഖലകളില്‍ എല്ലായിടത്തും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇവിടെ മാലിന്യ മുക്തിക്കായി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: