കാലടി: അയ്യംമ്പുഴ തട്ടുപാറയില്‍ ക്രഷര്‍ ഉടമ വ്യാപകമായി ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്നതായി കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ജി.കെ. ക്രഷറിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍നിന്നാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. ക്രഷര്‍ മാനേജര്‍ വടക്കന്‍ ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മരങ്ങള്‍ മുറിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞു.
കന്നുകാലികളുമായിവന്ന നാട്ടുകാരാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് അധികാരികളെ വിവരം അറിയിച്ചു. ജോസ് (50), സ്റ്റാലിന് (47), ജെസിബി ഓപ്പറേറ്റര്‍ സോണിയാഡിന്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരങ്ങള്‍ മുറിക്കാന്‍ ഉപയോഗിച്ച ജെസിബി കസ്റ്റഡിയില്‍ എടുത്തു. 2014 ല്‍ ചന്ദനമരങ്ങള്‍ മുറിച്ച കേസ്സ് ഇവരുടെ പേരിലുണ്ട്. മുന്നൂറോളം ചന്ദന മരങ്ങളാണ് നഷ്ടമായിരിക്കുന്നത്. പിടിയിലായവരെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: