മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ സ്വകാര്യ ബസ്സ് തൊഴിലാളികളുടെ ബോണസ്സ് പ്രശ്നം ഒത്തുതീര്‍ന്നു. ഫോര്‍ട്ടുകൊച്ചി ഡെപ്യൂട്ടി ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ബസ്സുടമകള്‍, തൊഴിലാളി സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഡ്രൈവര്‍ക്ക് 4900 രൂപയും, ഡോര്‍ കം കണ്ടക്ടര്‍ക്ക് 4350 രൂപയുമാണ് പുതിയ നിരക്ക്. പശ്ചിമകൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന 200 ഓളം സ്വകാര്യ ബസ്സുകളിലെ 600 ഓളം തൊഴിലാളികളാണ് ബോണസ്സ് പരിധിയില്‍ വരുന്നത്.
ഉദയകുമാര്‍ ( ബിഎംഎസ്), സിയാദ് (ഐഎന്‍ടിയുസി), ഡൊമനിക്ക് നെല്‍സണ്‍ (സിഐടിയു), സക്കറിയ ഫെര്ണാണ്ടസ്സ് ഉമ്മര്‍ (എഐടിയുസി), വിജയകുമാര്‍ (ടിയുസിഐ), ബസ്സുടമസംഘടന ഭാരവാഹികളായ എന്‍.പി. മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: