കൊച്ചി: ടോള്‍ കൊടുക്കാന്‍ ഇനി വാഹനങ്ങള്‍ മണിക്കൂറുകളോളം ടോള്‍പ്ലാസകളില്‍ കാത്ത് കിടക്കേണ്ട. വാഹനങ്ങള്‍ ടോള്‍ പ്ലാസ കടക്കുമ്പോള്‍ തന്നെ വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പണം ടോള്‍പ്ലാസാ അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനം രാജ്യത്ത് നടപ്പായി. കേരളത്തിലെ ദേശീയ പാതകളിലെ ടോള്‍പ്ലാസകളിലും ഇത് നിലവില്‍ വരും. ആദ്യഘട്ടത്തില്‍ കുമ്പളം ടോള്‍ പ്ലാസയിലാണ് സംവിധാനം വരിക.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള പൊതുസേവന കേന്ദ്രങ്ങളെയാണ് ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനം നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ‘ഫാസ്ടാഗ്’ എന്ന പേരിലാണ് സംവിധാനം. വാഹന ഉടമകള്് ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വാഹനത്തില്‍ പതിപ്പിക്കുന്ന ബാര്‍ക്കോഡ് സ്കാന്‍ ചെയ്താണ് പണം ഈടാക്കുന്നത്. വാഹനം നിര്‍ത്താതെ തന്നെ ബാര്‍ക്കോഡ് സ്കാന്‍ ചെയ്യുന്ന വിധത്തിലാണ് സംവിധാനം.
വാഹന ഉടമകള്‍ക്ക് റീച്ചാര്‍ജ്ജ് കൂപ്പണ്‍ നല്‍കും. ഓരോ തവണ വാഹനങ്ങളും ടോള്‍പ്ലാസ കടക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി കൂപ്പണില്‍ നിന്ന് പണം പിന്‍വലിക്കപ്പെടും. 24 മണിക്കൂറിനകം ഇരുദിശയിലേക്കും വാഹനം സഞ്ചരിക്കുകയാണെങ്കില്‍ അവസാനം സഞ്ചരിച്ചത് കൂടി കണക്കിലെടുത്തേ കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുകയുള്ളൂ. ആദ്യഘട്ടത്തില്‍ ദേശിയപാതയില്‍ ആറിടത്താണ് ടോള്‍ പ്ലാസ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: