നിലമ്പൂര്‍: ഓണപരീക്ഷാ വേളയില്‍ ഉത്തരവ് ലംഘിച്ച് സ്കൂളില്‍ ജനറല്‍ബോഡി വിളിച്ചു ചേര്‍ത്തതിനെതിരെ പരാതി നല്കി. നിലമ്പൂര്‍ നഗരസഭയിലെ ഗവ.മോഡല്‍ യുപി സ്കൂളിലാണ് യോഗം വിളിച്ചത്. കോവിലകത്തുമുറി സ്വദേശി പടവെട്ടി ബാലകൃഷ്ണനാണ് വകുപ്പ് മന്ത്രി, ഡിഡിഇ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. പരീക്ഷാവേളയില്‍ യോഗം നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണ് പ്രധനാദ്ധ്യാപകന്റെ നേതൃത്വത്തില്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. രക്ഷകര്‍ത്താക്കള്‍ക്കു പുറമെ നാട്ടുകാരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയും പങ്കെടുപ്പിച്ചാണ് കഴിഞ്ഞദിവസം പിടിഎ യോഗം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: