കോഴഞ്ചേരി: അരങ്ങ് ആറന്മുള എന്ന പേരില്‍ കലാസാംസ്കാരിക ഉത്സവത്തിന് ആറന്മുളയില് വേദിയൊരുങ്ങി. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും, നാട്ടുകാരും ചേര്‍ന്നാണ് കലാസാംസ്കാരിക ഉത്സവത്തിന് വേദിയൊരുക്കുന്നത്.
കേരള കലാമണ്ഡലം, ഫോക് ലോര്‍ അക്കാഡമി, ഭാരത് ഭവന് എന്നിവയുടെ സഹകരണത്തോടെ ആറന്മുള സത്രംകോമ്പൗണ്ടിലാണ് അരങ്ങ് ആറന്മുള സംഘടിപ്പിച്ചിരിക്കുന്നത്.വീണാ ജോര്‍ജ്ജ് എംഎല്‍എ ചെയര്‍പേഴ്സണും, ഡിറ്റിപിസി സെക്രട്ടറി എ. ഷംസുദ്ദീന്, ആര്. അജയകുമാര്‍ എ്ന്നിവര്‍ ജനറല്‍ കണ്‍വീനറുമായിട്ടുള്ള 251 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
സെപ്റ്റംബര്‍ 2 ന് വൈകിട്ട് 4.30 ന് തറയില്‍ ജംഗ്ഷനില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. മേളയുടെ ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രനും, കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്ര നടന് മനോജ് കെ. ജയനും നിര്‍വ്വഹിക്കും. വീണാ ജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
ഫോക്ലോര് അക്കാഡമിയുടെ മലയപ്പുലയാട്ടം, മുളം ചെണ്ട, എരുതുകളി, നാടന്‍പാട്ട് എന്നിവയും ആറന്മുള ചിലങ്ക ഡാന്‍സ് അക്കാഡമിയുടെ കളരിപ്പയറ്റ്, തിരുവാതിര, മോഹിനിയാട്ടം, ഭാരത് നാട്യസംഘത്തിന്റെ 160 കലാകാരന്മാര് പങ്കെടുക്കുന്ന ഗ്രാമോത്സവം, കേരള കലാമണ്ഡലത്തിന്റെ കലാ സായാഹ്നം, റിമി ടോമിയുടെ ഗാനമേള തുടങ്ങിയവ ഏഴ് ദിവസങ്ങളിലായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: