ന്യുയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം സ്കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഷിബു ദിവാകരന് , സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്മാന് പ്രൊ. ജയകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് കെഎച്ച്എന്‍എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
സ്കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. സന്മനസ്സുകള് പലരും സഹായിക്കുന്നതിലാണ് സ്കോളര്‍ഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത് കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. 350 ഓളം കുട്ടികള്‍ക്ക് പഠന സഹായം നല്കാന് കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു.
ആഗസ്റ്റ് 26ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: