മഞ്ചേരി: തമിഴ്നാട് തിരുവള്ളൂര്‍ പറവക്കോട്ട സുന്ദരന്‍ എന്ന സുന്ദര രാജനെ(45) കൊലപ്പെടുത്തിയെന്ന കേസിന്റെ വിധി ഇന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) പ്രസ്താവിക്കും. തമിഴ്നാട് തിരുവള്ളൂര്‍ പറവക്കോട്ട മേലേതെരു ഹരിചന്ദ്രന് (45) ആണ് പ്രതി. 2013 ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ചു മണിക്ക് വളാഞ്ചേരി ബസ് സ്റ്റാന്റിലെ മദീന ഹോട്ടല്‍ പരിസരത്താണ് സംഭവം. ജോലിയുടെ പ്രതിഫലം ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്തര്‍ക്കം മൂര്‍ച്ഛിച്ച് പ്രതി സുന്ദരന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്, കുത്തേറ്റ സുന്ദരരാജനെ നാട്ടുകാര്‍ ഉടന്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളാഞ്ചേരി സിഐ അബ്ദുല്‍ മുനീര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: