കളമശേരി: കൊതുകിനെക്കൊണ്ട് പൊറുതിമുട്ടിയ കൊച്ചിക്കാരെ പുതിയ മിശ്രിതം കൊണ്ട് രക്ഷിക്കാന്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് ഒരുങ്ങുന്നു. കുസാറ്റ് രസതന്ത്ര പ്രൊഫസര്‍ കൂടിയായ ഡോ. സി.പി. രഘുനാഥന് നായരാണ് ബാഷ്പീകരണ മിശ്രിതവുമായി എത്തുന്നത്.
അടുത്ത ആഴ്ച സ്വദേശമായ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ വീടുകളിലും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തീയും വൈദ്യുതിയുമില്ലാതെ സ്വയം അന്തരീക്ഷത്തില്‍ പടരുന്ന ദ്രാവകത്തിന് ‘ഫോര്‍മ്യൂള്‍ യൂണിക് ‘ എന്ന പേരാണ് ഫ്രഞ്ച് ഭാഷാസ്നേഹി കൂടിയായ ഗവേഷകന് നല്‍കിയിരിക്കുന്നത്.
പത്ത് മില്ലിയുടെ കുപ്പിയിലെ ദ്രാവകം മുറിയില്‍ ബാഷ്പീകരിക്കുമ്പോള്‍ കൊതുകുകള്‍ അകന്നു പോകുന്നതാണ് പ്രവര്‍ത്തന രീതി. ഇതിനായി ആവശ്യമുള്ള സമയത്ത് കുപ്പിയുടെ മൂടി തുറന്ന് വച്ചാല്‍ മതി. പുല്‍ത്തൈലം അടക്കമുള്ള 5 ദ്രാവകങ്ങളാണ് പ്രധാനമായും ഇതിലുള്ളത്.
ഇവ ശരീരത്തിന് യാതൊരു വിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ലെന്നും ഡോ. സി പി രഘുനാഥന് നായര്‍ വിശദമാക്കുന്നു.
നിലവില്‍ കുസാറ്റില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് രഘുനാഥന് നായര്‍. മനുഷ്യ ശരീരത്തിലെ ഒക്ടേന്‍ എന്ന രാസവസ്തുവാണ് കൊതുകുകളെ ആകര്‍ഷിക്കുന്നത്. ഇവ മനുഷ്യരില്‍ കൂടിയും കുറഞ്ഞുമിരിക്കും. ഒക്ടേന്‍ ഘടകം കൃത്രിമമായി സൃഷ്ടിച്ചാണ് കൊതുകു നിവാരിണി പ്രവര്‍ത്തിക്കുന്നതെന്നും രഘുനാഥന് നായര്‍ പറഞ്ഞു.
കടുങ്ങല്ലൂര്‍ ഗ്രാമത്തില്‍ വിജമായാല് കൊച്ചിയിലും സമീപ പ്രദേശങ്ങളിലും എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: