കോഴഞ്ചേരി: ഓണ സമ്മാനവുമായി കോഴഞ്ചേരിയില്‍ സൗജന്യ വൈഫൈ സ്പോട്ട് കമ്മീഷന് ചെയ്യുമെന്ന് ബിഎസ്എന്‍എല്‍. പത്തനംതിട്ട ജില്ലയില്‍ വൈഫൈ സൗജന്യമായി ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളുടെ പ്ട്ടികയില്‍ കോഴഞ്ചേരി ആദ്യം തന്നെ ഇടംപിടിച്ചെങ്കിലും മാസങ്ങള്‍ വൈകിയും ഇത് പ്രവര്‍ത്തനക്ഷമമായില്ല.
മുത്തൂറ്റ് ആശുപത്രിക്ക് സമീപം ടെലഫോണ്‍ എക്സ്ചേഞ്ചിനു മുകളില്‍ ഇതിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇത് നീട്ടിക്കൊണ്ടുപോകുകയാണെന്ന് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെറി മാത്യു സാം ഉന്നയിച്ച പരാതിക്കുള്ള മറുപടിയിലാണ് ഒരാഴ്ചക്കുള്ളില്‍ സംവിധാനം പ്രവര്ത്തനത്തില്വരുമെന്ന് അറിയിച്ചത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സൗകര്യം നല്കിയാല് ടൗണില്‍ ബസ് സ്റ്റാന്റിലെ വ്യാപാര സമുച്ചയത്തിന്റെ മുകളില്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. സ്വകാര്യ കമ്പനികളെല്ലാം 4 ജി സംവിധാനം കോഴഞ്ചേരിയില്‍ ഏര്‍പ്പെടുത്തിയിട്ടും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ ടുജി യാണ് ഇപ്പോഴുള്ളത്. ഇതിന് പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
3ജി, 4 ജി സംവിധാനത്തിലേക്ക് മാറ്റം വരുത്തുന്നതിനായി കോഴഞ്ചേരി ഈസ്റ്റ്, അയിരൂര്‍ ഈസ്റ്റ്, തോന്നിയാമല, നാരങ്ങാനം, പുളിമുക്ക് എ്നിവിടങ്ങളിലെ ബിഎസ്എന്‍എല്‍ ടവറുകളുടേ ശേഷി വര്‍ദ്ധിപ്പിക്കും. മൊബൈല്‍ പരിധി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂവത്തൂര്‍ നാല്ക്കാലിക്കല് എന്നിവിടങ്ങളില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കും. ലാന്റ് ഫോണുകളുടെ വര്‍ദ്ധിച്ചുവരുന്ന തകരാറുകള്‍ പരിഹരിക്കുവാനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: