ന്യൂദല്‍ഹി: ഫോക്സ് വാഗണ്‍ 3.23 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു . മലിനീകരണ സംവിധാനത്തില്‍ മാറ്റം വരുത്തി എന്ന ഗുരുതമായ പ്രശ്നം അമേരിക്കയില്‍ കമ്പനിക്കെതിരെ തെളിയിക്കപ്പെട്ടതോടെയാണ് വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്.
പുക പരിശോധിക്കുന്നത് തിരിച്ചറിഞ്ഞ് പുകയിലൂടെ പുറന്തള്ളുന്ന മാലിന്യങ്ങള്‍ അനുവദനീയ പരിധിക്കുള്ളിലാണെന്ന തോന്നലുണ്ടാക്കുകയാണ് സോഫ്റ്റ്വെയര് ചെയ്യുന്നത്. ഇത് ഏത് തരത്തിലാണ് കമ്പനി തിരുത്തുക എന്ന് വ്യക്തമല്ല.
2015 അവസാനം തന്നെ ഫോക്സ് വാഗണ്‍ വ്യക്തമാക്കിയിരുന്നു ഇത്രയും എണ്ണം കാറുകള്‍ തിരികെ വിളിച്ച് പ്രശ്നം പരിഹരിക്കുമെന്ന്. ഭാരത് സ്റ്റേജ് 4 അനുവദിക്കുന്നതിലും 1.1 മുതല്‍ 2.6 വരെ ഇരട്ടി മാലിന്യമായിരുന്നു വാഹനങ്ങള്‍ പുറന്തള്ളിക്കൊണ്ടിരുന്നത്. ആഗോള വിപണിയില്‍ ഫോക്സ് വാഗണ്‍ 1.1 കോടി വാഹനങ്ങളില്‍ ഈ ഡീസല്‍ഗേറ്റ് കൃത്രിമം കാണിച്ചുവെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: