മതശത്രുത വളര്‍ത്തി മനുഷ്യനെക്കൊല്ലാന്‍ പ്രചോദനം നല്കുന്നവര് ഏതുമതത്തിലും ഈശ്വരനിലുമാണ് വിശ്വസിക്കുന്നതെന്ന് മനസിലാകുന്നില്ല. ഏതായാലും അത്തരക്കാര്‍ സ്നേഹത്തിന്റെ മതത്തിലും കാരുണ്യവാനായ ദൈവത്തിലുമാണ് വിശ്വസിക്കുന്നതെന്നു പറയാന്‍ വയ്യ. അവരുടെ മതവും ദൈവവും ശത്രുതമാത്രമാണ്. ഇവര്‍ ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഭീകരതയെയാണോ പൂജിക്കുന്നതെന്ന് ചോദിക്കേണ്ടിവരുന്നു.
മതസ്പര്‍ധ വളര്‍ത്തുംവിധം വീടുകളില്‍ ലഘുലേഖ വിതരണംചെയ്ത 39 പേരെയാണ് ആലുവാപരിസരത്തില് നിന്നും പോലീസ് അറസ്റ്റുചെയ്തത്. ലഘുലേഖയുടെ ഉള്ളടക്കത്തില്‍ മതകലഹത്തിനു വഴിവെക്കുന്നവയുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് കോട്ടയത്തിന്റെ പലഭാഗത്തും ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സമൂഹത്തെ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാനുള്ള കടമ സര്‍ക്കാരിനുണ്ട്. അതിനായി അന്വേഷണ ഏജന്‍സികളെ ഫലപ്രദമായി ഉപയോഗിക്കണം.
എന്നാല്‍ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടേണ്ടതിനുപകരം ജനാധിപത്യം,മതേതരത്വം,ന്യൂനപക്ഷങ്ങളുടെ അവകാശം സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ഇവയെ ലഘൂകരിക്കുന്ന പ്രവണതകളാണ് പലപ്പോഴും കണ്ടുവരുന്നത്.
അതിനായി അന്വേഷണത്തെത്തന്നെ പുറകോട്ടുവലിക്കും വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായെന്നുവരാം. അതിനു സ്വാധീനിക്കത്തക്കവിധമുള്ള ഫണ്ടും രാഷ്ട്രീയവുമൊക്കെ കേരളത്തില്‍ ശക്തമാണ്. എന്നാല്‍ ഇത്തരം വളഞ്ഞവഴികളെ കെട്ടിയടക്കാനുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നതാണ് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: