കാലടി: തിരുവാതിര സംഗീത അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവൈരാണിക്കുളം ക്ഷേത്രാങ്കണത്തില്‍ കൂടിയാട്ടം. നങ്ങ്യാര്‍കൂത്ത് കലാകാരി വാണി വാസുദേവനും സംഘവും സുഭദ്രാധനഞ്ജയം കൂടിയാട്ടം അവതരിപ്പിച്ചു. ഭൂതഹസ്തത്തിങ്കല്നിന്ന് രക്ഷിച്ച സുഭദ്രയുടെ ഭാഗമാണ് അവതരിപ്പിച്ചത്. അര്‍ജുനനായി കലാമണ്ഡലം രമിത്തും സുഭദ്രയായി കലാമണ്ഡലം വാണി വാസുദേവനും രംഗത്തെത്തിയ കൂടിയാട്ടത്തില്‍ ശരത് നാരായണന്, വിവേക്, സതീഷ്കുമാര്‍, അമൃത, ശിവപ്രിയ, സാന്ദ്ര എന്നിവര്‍ പങ്കെടുത്തു. കൂടിയാട്ടത്തെക്കുറിച്ചുള്ള സോദാഹരണ ക്ലാസ് ഹരീഷ് നമ്പ്യാര്‍ നയിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാട്, സെക്രട്ടറി പി.ജി. സുധാകരന്, അക്കാദമി ചെയര്മാന് കെ.എസ്. മുരളീധരന്, വൈസ് ചെയര്മാന് എം.കെ. ദാസ്, കണ്‍വീനര്‍ പി.വി. വിനോദ്കുമാര്‍, ജോയിന്റ് കണ്‍വീനര്‍ കെ.ജി. ദിലിപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ാേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: