കൊച്ചി: രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ‘അഡ്വാന്‍സസ് ഇന്‍ കമ്പ്യൂട്ടിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ‘ ഏഴാമത് രാജ്യാന്തര സമ്മേളനം 22, 23, 24 തീയതികളില്‍ കൊച്ചി രാജഗിരി എഞ്ചിനീയറിങ് കോളജ് ക്യാമ്പസില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, വിവര സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും വെല്ലുവിളികളും സമ്മേളനം ചര്‍ച്ച ചെയ്യും. ‘ഡിസറപ്റ്റീവ് ടെക്നോളജീസ് ‘ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. നാളെ ദേശീയ സൂപ്പര്‍ കമ്പ്യൂട്ടിങ് മിഷന് ഇന്ത്യ അധ്യക്ഷനും എസ്ഇആര്‍സി, ഐഐഎസ്സി ബംഗളൂരു ഓണററി പ്രൊഫസറുമായ എന്‍. ബാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ാേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: